Posted On
date_range Updated On
date_range പശ്ചിമേഷ്യൻ സംഘർഷം; സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഇന്ന് റിയാദിൽ അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ മന്ത്രിതല യോഗം
റിയാദ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷയും സമാധാനവും ശക്തമാക്കുന്നതിനുള്ള ചർച്ചകൾക്കായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ അറബ്-ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക കൺസൾട്ടേറ്റീവ് യോഗം ഇന്ന് വൈകുന്നേരം റിയാദിൽ നടക്കും.
ബുധനാഴ്ച (മാർച്ച് 18) വൈകുന്നേരം തലസ്ഥാനമായ റിയാദിൽ വെച്ച് ഈ മന്ത്രിതല യോഗം നടക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനും ആവശ്യമായ പിന്തുണയും സഹകരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. പ്രമുഖ അറബ്-ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുകയും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.