ഫാമിലി കോൺഫറൻസ് സ്വാഗത സംഘ രൂപവത്കരണ യോഗം
ജുബൈൽ: സൗദി ഇസ്ലാമിക മന്ത്രായത്തിെൻറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജുബൈൽ ദഅവാ സെൻററിെൻറ കീഴിൽ നടക്കുന്ന വാർഷിക സമ്മേളനമായ ജുബൈൽ ഫാമിലി കോൺഫറൻസിെൻറ നടത്തിപ്പിനായി സ്വാഗത സംഘം രൂപവത്കരിച്ചു. ജുബൈൽ ദഅവാ സെൻറർ പ്രബോധകൻ ഇബ്രാഹിം അൽ ഹികമി ചെയർമാനും ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുൽ മന്നാൻ ജനറൽ കൺവീനറുമാണ്.
ജുബൈൽ ദഅവാ സെൻററിൽ നടന്ന സ്വാഗത സംഘ രൂപവത്കരണ യോഗത്തിൽ ഇബ്രാഹിം അൽ ഹികമി അധ്യക്ഷത വഹിച്ചു.ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അർശദ് ബിൻ ഹംസ മുഖ്യ രക്ഷാധികാരിയും ദഅവാ സെൻറർ മലയാള വിഭാഗം തലവൻ ഫാഹിം അൽ ഹികമി വൈസ് ചെയർമാനും നൗഫൽ സുബൈർ ജോയിൻറ് കൺവീനറുമാണ്.
വിവിധ വകുപ്പുകൾക്ക് ചെയർമാന്മാരായി അമീൻ, അലിയാർ, ഹിഷാം, ഹബീബ് റഹ്മാൻ, ആസാദ്, സിയാദ്, നസീർ ബംഗാര, റഷീദ്,സലിം, അബ്ദുല്ല ഇമ്പിച്ചി, നാസരുദീൻ, അലി ഫർഹാൻ, ശിഹാബുദ്ദിൻ, ഷിയാസ്, നൗഫൽ റഹ്മാൻ, മൊയ്ദീൻ കുട്ടി, അബ്ദുൽ ഖാദർ, ഷൈലാസ് കുഞ്ഞു, ഷൗക്കത്തലി എന്നിവരെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.