മ​ജീ​ദ് മ​ണ്ണാ​ർ​മ​ല (ചെ​യർ.), ഹാ​രി​സ് പ​ള്ളി​ക്കു​ന്ന്​ (ജ​ന. ക​ൺ.),മു​സ്ത​ഫ വാ​ഫി പ​ട്ടാ​മ്പി (ട്ര​ഷ.)

പെ​രി​ന്ത​ൽ​മ​ണ്ണ സി.​എ​ച്ച് സെ​ന്റ​ർ റി​യാ​ദ് ചാ​പ്റ്റ​ർ നി​ല​വി​ൽ വ​ന്നു

റി​യാ​ദ്: പെ​രി​ന്ത​ൽ​മ​ണ്ണ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​എ​ച്ച് സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി റി​യാ​ദ് ചാ​പ്റ്റ​ർ രൂ​പ​വ​ത്​​ക​രി​ച്ചു. ബ​ത്ഹ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന രൂ​പ​വ​ത്​​ക​ര​ണ യോ​ഗം റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി സ​ത്താ​ർ താ​മ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഖ​മ​റു​ദ്ദീ​ൻ ഏ​ലം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ സ്വ​ന്തം കെ​ട്ടി​ട​ത്തി​ലാ​ണ് സെ​ന്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ മ​രു​ന്ന്, താ​മ​സ​ത്തോ​ടു​കൂ​ടി​യ ഫി​സി​യോ തെ​റാ​പ്പി, ല​ബോ​റ​ട്ട​റി സേ​വ​ന​ങ്ങ​ൾ, വൃ​ക്ക രോ​ഗി​ക​ൾ​ക്കു​ള്ള ഡ​യാ​ലി​സി​സ് കി​റ്റ്, ആം​ബു​ല​ൻ​സ്, മ​യ്യ​ത്ത് പ​രി​പാ​ല​നം തു​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ സ​ന്ന​ദ്ധ ര​ക്ത​ദാ​ന സേ​ന​യും റ​മ​ദാ​ൻ മാ​സ​ത്തി​ൽ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​വും സെ​ന്റ​റി​ന് കീ​ഴി​ൽ ന​ട​ക്കു​ന്നു. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യും, കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ പ്ര​സി​ഡ​ൻ​റും അ​ഡ്വ. എ.​കെ. മു​സ്ത​ഫ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ക​മ്മി​റ്റി​യാ​ണ് നി​ല​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സി.​എ​ച്ച് സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. റി​യാ​ദ് ചാ​പ്റ്റ​റി​ന്റെ ഭാ​ര​വാ​ഹി​ക​ളാ​യി സു​ലൈ​മാ​ൻ വാ​ഫി, ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ, അ​ൻ​സാ​ർ നെ​ന്മി​നി, ഫി​റോ​സ് നെ​ന്മി​നി, അ​സ്ക്ക​ർ കെ​ൽ​ക്കോ, റ​ഫീ​ഖ് പെ​രി​ന്ത​ൽ​മ​ണ്ണ (ര​ക്ഷാ​ധി​കാ​രി​ക​ൾ), മ​ജീ​ദ് മ​ണ്ണാ​ർ​മ​ല (ചെ​യ.), ഹാ​രി​സ് പ​ള്ളി​ക്കു​ന്ന്​ (ജ​ന. ക​ൺ.), മു​സ്ത​ഫ വാ​ഫി പ​ട്ടാ​മ്പി (ട്ര​ഷ.), യു​നു​സ് സ​ലീം താ​ഴേ​ക്കോ​ട്, ഹം​സ ക​ട്ടു​പ്പാ​റ, ഹ​ക്കീം ചെ​ർ​പ്പു​ള​ശ്ശേ​രി, ജാ​ഫ​ർ താ​ഴേ​ക്കോ​ട്, സ​ദ്ദാം പ​ട്ടാ​മ്പി, ഫൈ​സ​ൽ ഏ​ലം​കു​ളം, മു​ജീ​ർ പ​ട്ടാ​മ്പി, സ​ലീം വ​ല്ല​പ്പു​ഴ, സ​ജീ​ർ ഫൈ​സി ത​ച്ച​നാ​ട്ടു​ക​ര (വൈ. ​ചെ​യ​ർ.), നാ​സ​ർ മം​ഗ​ല​ത്ത്, സി​ദ്ദീ​ഖ് താ​ഴേ​ക്കോ​ട്, ന​സീ​ർ വ​ള​പു​രം, ഷ​രീ​ഫ് തൂ​ത, ഷൗ​ക്ക​ത്ത് വേ​ങ്ങൂ​ർ, റാ​ഷി​ദ് വ​രി​ക്കോ​ട​ൻ മേ​ലാ​റ്റൂ​ർ, സി​ദ്ദീ​ഖ് വി​ള​യൂ​ർ, ശി​ഹാ​ബ് കു​ലു​ക്ക​ല്ലൂ​ർ, അ​ന​സ് വാ​ഫി (​ജോ. ​ക​ൺ.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

സ​ത്താ​ർ താ​മ​ര​ത്ത്, ഖ​മ​റു​ദ്ദീ​ൻ ഏ​ലം​കു​ളം, ബു​ഷൈ​ർ താ​ഴേ​ക്കോ​ട്, റ​ഫീ​ഖ് ഹ​സ്സ​ൻ വെ​ട്ട​ത്തൂ​ർ, ശി​ഹാ​ബ് മ​ണ്ണാ​ർ​മ​ല, മു​സ്ത​ഫ വ​ല്ല​പ്പു​ഴ, നി​ഷാ​ദ് പാ​റ​ൽ, ഷൗ​ക്ക​ത്ത് വി​ള​യൂ​ർ, ക​രീം മു​തു​ത​ല, സൈ​താ​ലി​ക്കു​ട്ടി കാ​പ്പ്, ഫൈ​സ​ൽ മ​ണ്ണാ​ർ​മ​ല, റ​ഹീ​സ് വി​ള​യൂ​ർ, റ​ഷീ​ദ് തി​രു​വേ​ഗ​പ്പു​റ, അ​ബൂ​ബ​ക്ക​ർ ഓ​ങ്ങ​ല്ലൂ​ർ, ഹം​സ ഇ.​കെ. അ​മ്മി​നി​ക്കാ​ട് എ​ന്നി​വ​രാ​ണ്​ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ. ച​ട​ങ്ങി​ൽ ബു​ഷൈ​ർ താ​ഴെ​ക്കോ​ട് സ്വാ​ഗ​ത​വും ഹാ​രി​സ് പ​ള്ളി​ക്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Perinthalmanna CH Center Riyadh Chapter status has been established

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.