ആ​ഭ്യ​ന്ത​ര ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സ​മ​ഗ്ര ഗൈ​ഡ് പു​റ​ത്തി​റ​ക്കി

മ​ക്ക: രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ ഡ​യ​റ​ക്‌​ട​റി (ഗൈ​ഡ്) പു​റ​ത്തി​റ​ക്കി. ‘ഉം​റ​ക്കാ​യി വ​രു​ന്നു’ എ​ന്ന കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​വ​രു​ടെ ആ​ത്മീ​യ യാ​ത്ര​യി​ൽ ആ​വ​ശ്യ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​രു​ഹ​റം പ​രി​പാ​ല​ന​ത്തി​നാ​യു​ള്ള ജ​ന​റ​ൽ അ​തോ​റി​റ്റി, മ​ക്ക-​മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​ൻ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​ന്ത്രാ​ല​യം ഈ ​ഗൈ​ഡ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഇ​നി പ​റ​യു​ന്ന പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്നു.

മ​ക്ക​യി​ലേ​ക്കും മ​ദീ​ന​യി​ലേ​ക്കു​മു​ള്ള വി​വി​ധ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ, പ്ര​വേ​ശ​ന മാ​ർ​ഗ​ങ്ങ​ൾ, ഇ​രു ന​ഗ​ര​ങ്ങ​ൾ​ക്കു​ള്ളി​ലെ യാ​ത്ര എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ൾ ഗൈ​ഡി​ലു​ണ്ട്. ഹ​റ​മു​ക​ളി​ലെ പ്ര​ധാ​ന സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​യി ഡി​ജി​റ്റ​ൽ ഇ​ൻ​ട്രാ​ക്ടീ​വ് മാ​പ്പു​ക​ളും നേ​രി​ട്ടു​ള്ള ലി​ങ്കു​ക​ളും ഇ​തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ, മ​റ്റ് അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ഇ​തി​ലൂ​ടെ ത​ത്സ​മ​യം മ​ന​സ്സി​ലാ​ക്കാം. മ​ദീ​ന​യി​ലെ റൗ​ദ ശ​രീ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും, ‘നു​സ്‌​ക്’ ആ​പ്പ് വ​ഴി എ​ങ്ങ​നെ ബു​ക്കി​ങ്​ പൂ​ർ​ത്തി​യാ​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണ​വും ഇ​തി​ൽ ന​ൽ​കു​ന്നു. പു​ണ്യ​ന​ഗ​ര​ങ്ങ​ളി​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ തീ​ർ​ഥാ​ട​ക​രു​ടെ സ​ന്ദ​ർ​ശ​നാ​നു​ഭ​വം കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​ക്കാ​നും ഈ ​ഗൈ​ഡ് സ​ഹാ​യി​ക്കു​ന്നു.

ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ​ക്ക് അ​വ​രു​ടെ യാ​ത്ര പ്ലാ​ൻ ചെ​യ്യാ​നും ക​ർ​മ​ങ്ങ​ൾ ല​ളി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും ഈ ​ഡി​ജി​റ്റ​ൽ ഗൈ​ഡ് വ​ലി​യ സ​ഹാ​യ​മാ​കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - Comprehensive guide released for domestic Umrah pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.