മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്അ​ൽ ഹ​റം പ​ള്ളി​യി​ൽ സു​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഇ​ഫ്താ​ർ

വി​രു​ന്നി​ൽ പ​ങ്കു​ചേ​ർ​ന്ന​പ്പോ​ൾ

മ​സ്ജി​ദു​ൽ ഹ​റാ​മി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം ഇ​ഫ്താ​റി​ൽ പ​ങ്കു​ചേ​ർ​ന്ന് മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ


മ​ക്ക: റ​മ​ദാ​നി​ൽ മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ദ​ര​വു​മാ​യി മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്അ​ൽ. ഹ​റം പ​ള്ളി​യി​ൽ വെ​ച്ച് ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ അ​ദ്ദേ​ഹം സു​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പ​ങ്കു​ചേ​ർ​ന്നു. വി​വി​ധ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ​രി​ശ്ര​മ​ങ്ങ​ളെ മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ് അ​ൽ​ഫൈ​സ​ൽ അ​ഭി​ന​ന്ദി​ച്ച​താ​യി ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു. ഗ​വ​ർ​ണ​റു​ടെ പ്ര​ത്യേ​ക ആ​ശം​സ​ക​ൾ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.​തീ​ർ​ഥാ​ട​ക​രു​ടെ സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​നും സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സു​ര​ക്ഷാ വി​ഭാ​ഗം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്അ​ൽ പ്ര​ശം​സി​ച്ചു.

ഈ ​പു​ണ്യ​ക​ർ​മ​ത്തി​ൽ പൂ​ർ​ണ​മാ​യ സ​മ​ർ​പ്പ​ണ​ത്തോ​ടെ തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ഹ്വാ​നം ചെ​യ്തു.​റ​മ​ദാ​നി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഹ​റ​മി​ന​ക​ത്തും പു​റ​ത്തും ന​ട​പ്പി​ലാ​ക്കു​ന്ന വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി. സ​ന്ദ​ർ​ശ​ക​ർ​ക്ക് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നു​ള്ള ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.

Tags:    
News Summary - Makkah Deputy Governor joins Iftar with security officials at Masjid al-Haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.