കാലാവസ്ഥ വ്യതിയാനം ഞായറാഴ്ച വരെ തുടരും മഴക്കെടുതിയില്‍ മരണം 16 ആയി

ജിദ്ദ: സൗദി അറേബ്യയിൽ അടുത്ത ഞായറാഴ്ച വരെ കാലാവസ്ഥ വ്യതിയാനം തുടരുമെന്ന് കാലാവസ്ഥാ അതോറിറ്റി അറിയിച്ചു. അൽ ജൗഫ്, വടക്കൻ, കിഴക്കൻ അതിർത്തികളിലെ മേഖലകളിൽ പൊടിക്കാറ്റ്, തണുപ്പ് എന്നിവ ശക്തിയാർജിക്കാൻ സാധ്യത ഉള്ളതായി അധികൃതർ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് വിവിധ പ്രവിശ്യകളിലെ പ്രധാന റോഡുകളിലുണ്ടായ മാര്‍ഗ തടസ്സം നീക്കിയതായി സൗദി സിവില്‍ ഡിഫന്‍സും ഗതാഗത മന്ത്രാലയവും അറിയിച്ചു. രാജ്യത്ത് മഴയെ തുടര്‍ന്നുണ്ടായ കെടുതികളില്‍ മരിച്ചവരുടെ എണ്ണം16 ആയി.

ശക്തമായ മഴയാണ് ഒരാഴ്ചക്കിടെ രാജ്യത്ത് പെയ്തൊഴിഞ്ഞത്. 16 പേര്‍ വിവിധയിടങ്ങളിലായി മരിച്ചു. ജീസാനിൽ വെള്ളക്കെട്ടിൽ ബാലനെ കാണാതായി. വിവിധ ഭാഗങ്ങളില്‍ മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട മൂന്നൂറിലേറെ പേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്​ച രാത്രി വരെ ശക്തമായ മഴ വിവിധ പ്രവിശ്യകളില്‍ പ്രതീക്ഷിക്കുന്നുണ്ട്​. വെള്ളിയാഴ്​ചയോടെ കാലാവസ്ഥ തണുപ്പിലേക്ക് വഴിമാറും എന്നാണ്​ പ്രവചനം. മലയോര മേഖലകള്‍ കൂടുതലുള്ള പ്രവിശ്യകളില്‍ ശക്തമായ ജാഗ്രതാനിര്‍ദേശമുണ്ട്. താഴ്‌വാരങ്ങളില്‍ ഒത്തു ചേരരുതെന്നും യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മക്കയടക്കം പ്രധാന മേഖലകളിലെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ തകര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

Tags:    
News Summary - weather 16 death-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.