റിയാദിൽ ‘നമ്മൾ ചാവക്കാട്ടുകാർ’ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
റിയാദ്: ‘ലോകത്തെ അമൂല്യ സമ്മാനം രക്തദാനമാണ്’ എന്ന പ്രമേയത്തിൽ ‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് തുടർച്ചയായ മൂന്നാം തവണയാണ് സംഘടന ക്യാമ്പ് ഒരുക്കിയത്. വനിതകളടക്കം നിരവധി പേർ ആവേശപൂർവം ക്യാമ്പിൽ പങ്കുചേർന്ന് രക്തം ദാനം ചെയ്തു.
ബ്ലഡ് ഡോണേഴ്സ് കേരള സൗദി പ്രസിഡൻറ് ഗഫൂർ കൊയിലാണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജാഫർ തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഫോർക്ക വൈസ് പ്രസിഡൻറ് സൈഫ് കൂട്ടുങ്ങൽ, നിഹാസ് പാനൂർ, ഷാജഹാൻ ചാവക്കാട്, ആരിഫ് വൈശ്യംവീട്ടിൽ, ഷാഹിദ് അറക്കൽ, സിറാജുദ്ധീൻ ഓവുങ്ങൽ, ഷഹീർ ബാബു, അലി പുത്താട്ടിൽ എന്നിവർ പരിപാടിയിൽ സംസാരിച്ചു. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും മനാഫ് അബ്ദുല്ല നന്ദിയും പറഞ്ഞു. ഖയ്യൂം അബ്ദുല്ല, ഇ.കെ. ഇജാസ്, സലിം അകലാട്, ആഷിഫ് ബഷീർ, ശറഫുദ്ധീൻ ചാവക്കാട്, ഷഹബാസ് പാലയൂർ, അഷ്കർ അബൂബക്കർ, പി.വി. സലിം, റഹ്മാൻ തിരുവത്ര, അൻവർ അണ്ടത്തോട്, ജഹാംഗീർ ബ്ലാങ്ങാട്, സലിം പെരുമ്പിള്ളി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.