വയനാട് പ്രവാസി അസോസിയേഷൻ പ്രവർത്തനോദ്ഘാടന ചടങ്ങിൽനിന്ന്
റിയാദ്: വയനാട് പ്രവാസി അസോസിയേഷന്റെ ഉദ്ഘാടനം റിയാദിൽ വിപുലമായി നടന്നു. മദീന ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ, വയനാട്ടുകാരായ 400ഓളം അംഗങ്ങൾ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡൻറ് കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, സുരേഷ് ശങ്കർ, സാമൂഹികപ്രവർത്തകരായ ലത്തീഫ് തെച്ചി, സാദിഖ് തുവ്വൂർ, റഹ്മാൻ മുനമ്പത്ത്, റാഫി പാങ്ങോട് എന്നിവർ സംസാരിച്ചു.
പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് വയനാട് പ്രവാസി അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. സജീർ പട്ടുറുമാൽ, കുഞ്ഞി മുഹമ്മദ്, ശബാന അൻഷാദ്, ഷിജു കോട്ടാങ്ങൽ, ഷിസ സുൽഫിക്കർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഗോൾഡൻ സ്പാരോ സംഘടിപ്പിച്ച നൃത്തപ്രകടനങ്ങളും ആകർഷകമായിരുന്നു.
ജോയിൻറ് സെക്രട്ടറി സുരേഷ് ബാബു, വൈസ് പ്രസിഡൻറ് ബിനു തോമസ്, ട്രഷറർ ഷിനോജ് ചാക്കോ ഉപ്പുവീട്ടിൽ, ജോബ് സെൽ ഹെഡ് ഹാരിസ് പോക്കർ, ആർട്സ് കൺവീനർ അബ്ദുൽ സലാം മുത്തലിബ് റംഷി, സ്പോർട്സ് കൺവീനർ അബ്ദുൽ സലാം, നിഖിൽ, മുസ്തഫ കുണ്ണമ്പറ്റ എന്നിവരടക്കമുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ ചടങ്ങിൽ സജീവ പങ്കാളിത്തം വഹിച്ചു.
സെക്രട്ടറി വർഗീസ് പൂക്കോൾ സ്വാഗതവും പ്രോഗ്രാം കൺവീനർ നിജാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.