ബഷീർ
ദമ്മാം: മലയാളി ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. വയനാട് പൊഴുതന സ്വദേശി പറക്കാടൻ വീട്ടിൽ ബഷീർ (56) ആണ് മരിച്ചത്. ദമ്മാം സഫയിൽ സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച ഉച്ചയോടെ ജോലിയിൽ ഏർപ്പെട്ടിരിക്കെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദീർഘകാലമായി പ്രവാസിയായ ബഷീറിനൊപ്പം കുടുംബവും ദമ്മാമിലുണ്ട്. ഭാര്യ: ഖൈറുന്നീസ. മക്കൾ: അനീഷ, ഹസ്ന, അബ്ഷ. മരുമക്കൾ: ഷമീർ, നഹ്‌ല.
മരണാനന്തര നിയമ നടപടിക്രമങ്ങൾ ദമ്മാമിൽ പുരോഗമിച്ചുവരികയാണ്. പ്രമുഖ സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിെൻറ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. മൃതദേഹം ദമ്മാമിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.