ദോഹ: അടിമുടി വേവുന്ന ചൂടിനിടയിൽ മനസ്സും ശരീരവും ഒന്ന് കൂളാക്കാൻ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. മേയ് 30ന് രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെ 974 കടൽത്തീരത്താണ് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം നേതൃത്വത്തിൽ വാട്ടർ സ്പോർട്സ് അരങ്ങേറുന്നത്.
പാഡ് ലിങ്, കയാക്കിങ്, സർഫിങ്, ജെറ്റ് സ്കീയിങ് തുടങ്ങിയ പരിപാടികളാണ് ഏകദിന ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടാവുക. പരിപാടികൾ കൺനിറയെ കാണാനും അവയിൽ പങ്കെടുക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ടാകും. ഇതിനോട് അനുബന്ധിച്ച് ഒരു വാട്ടർ പാർക്കും സജ്ജീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.