ന്യൂയോർക്ക്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ െഎക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസിനെ സന്ദർശിച്ചു. മധ്യപൂർവേഷ്യയിലെ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം യു.എന്നിെൻറ തത്വങ്ങൾക്ക് വിലകൽപ്പിക്കാത്ത ശക്തികളാണെന്ന് ചർച്ചയിൽ അമീർ മുഹമ്മദ് സൂചിപ്പിച്ചു. രാജ്യത്തിെൻറ താൽപര്യങ്ങളും സുരക്ഷയും സംരക്ഷിക്കുകയാണ് സൗദി അറേബ്യ. അതിനൊപ്പം സഖ്യകക്ഷികളുമായി സഹകരിച്ച് മേഖലയുടെ സ്ഥിരതക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു. െഎക്യരാഷ്ട്ര സഭയുടെ സഹകരണത്തിൽ പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണാൻ സൗദി അറേബ്യക്ക് ഏറെ താൽപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യാന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യ നൽകുന്ന സഹായത്തിന് സെക്രട്ടറി ജനറൽ നന്ദി പറഞ്ഞു. റിയാദിലേക്ക് കഴിഞ്ഞ ദിവസം ഹൂതികൾ മിസൈൽ തൊടുത്തതിനെ അദ്ദേഹം അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.