ത​ബൂ​ക്ക് കെ.​എം.​സി.​സി വ​നി​ത വി​ങ്ങി​െൻറ സ്നേ​ഹോ​പ​ഹാ​രം പ്ര​ഫ. ജ​യ​ശ്രീ ഹ​രീ​ഷി​ന് സ​മ്മാ​നി​ക്കു​ന്നു

ത​ബൂ​ക്ക് കെ.​എം.​സി.​സി വ​നി​ത​വി​ങ് ക്ലാ​സ് ശ്ര​ദ്ധേ​യ​മാ​യി

ത​ബൂ​ക്ക്: കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യി​ൽ ര​ക്ഷി​താ​ക്ക​ൾ പു​ല​ർ​ത്തേ​ണ്ട ജാ​ഗ്ര​ത​യെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കു​ന്ന​തി​നാ​യി ത​ബൂ​ക്ക് കെ.​എം.​സി.​സി വ​നി​താ​വി​ങ് ‘കു​ട്ടി​ക​ളു​ടെ മ​നഃ​ശാ​സ്ത്രം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​ദ്ബോ​ധ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

മ​ദീ​ന റോ​ഡി​ലെ വി.​എ​ൽ.​എ​സ് അ​റീ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​രു​ന്നൂ​റോ​ളം ര​ക്ഷി​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.​അ​മീ​ർ ഫ​ഹ​ദ് യൂ​നി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ജ​യ​ശ്രീ ഹ​രീ​ഷ് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ൾ ഒ​രി​ക്ക​ലും ത​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ളെ മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​റി​ല്ലെ​ന്നും, എ​ന്നാ​ൽ പ​ല ര​ക്ഷി​താ​ക്ക​ളും സ്വ​ന്തം മ​ക്ക​ളെ മ​റ്റു കു​ട്ടി​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് പ​തി​വാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ വി​കാ​സ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഈ ​തെ​റ്റാ​യ രീ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​വ​ർ ര​ക്ഷി​താ​ക്ക​ളെ ഓ​ർ​മി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ന​സ്മ നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ്സി​ന സ​രി​ഷ്, മി​ർ​ഫാ ത​സ്‌​നി, സു​മ​യ്യ ഇ​സ്മാ​ഈ​ൽ, ഫ​ഫ്മി​ദ ഫ​സ​ൽ, റ​ഹീ​ന യാ​സ​ർ, റി​ഷാ​ന റ​ഷാ​ദ്, നി​ദ അ​ലി, ഷ​മി സ​ഫീ​ർ, ബാ​നു ബാ​ദു​ഷ, ഇ​ഷ നാ​സി, സാ​ജി​റ അ​ലി, ത​സ്‌​നി യാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷി​ഫ്ന സാ​ബി​ഖ് സ്വാ​ഗ​ത​വും നെ​ഫ്​​ലാ നി​സാം ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Tabuk KMCC Women's Wing Class draws attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.