ഒ.​ഐ.​സി.​സി ജി​ദ്ദ മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽനി​ന്ന്

സമദ് മങ്കടയെ സ്ഥാനാർഥിയാക്കണം -ഒ.ഐ.സി.സി മങ്കട മണ്ഡലം കമ്മിറ്റി

ജി​ദ്ദ: ആ​സ​ന്ന​മാ​യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി എ​ഴു​ത്തു​കാ​ര​നും എ.​ഐ.​സി.​സി ട്രെ​യി​നി​ങ് കോ​ഓ​ഡി​നേ​റ്റ​റും വാ​ഗ്മി​യും ഡി.​സി.​സി സെ​ക്ര​ട്ട​റി​യു​മാ​യ സ​മ​ദ് മ​ങ്ക​ട​യെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഒ.​ഐ.​സി.​സി ജി​ദ്ദ മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

സം​ഘ​ട​നാ രം​ഗ​ത്തും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​യി​ലും സ​മ​ദ് മ​ങ്ക​ട ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും സു​പ​രി​ചി​ത​മാ​ണെ​ന്നും പാ​ർ​ട്ടി​യു​ടെ ആ​ശ​യ​ങ്ങ​ളെ വ്യ​ക്ത​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ക​ഴി​വ് വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് ശ​ക്തി​യാ​കു​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന ഒ.​ഐ.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ണ്ഡ​ല​ത്തി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും വി​കാ​ര​മാ​ണ് ഈ ​ആ​വ​ശ്യ​മെ​ന്നു ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. ഇ.​പി. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. സൈ​ത​ല​വി, വി.​പി. ഹു​സ്സൈ​ൻ, ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷൗ​ക്ക​ത്ത്‌ പു​ഴ​ക്കാ​ട്ടി​രി സ്വാ​ഗ​ത​വും ഇ​ബ്രാ​ഹിം തേ​റ​മ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Samad Mankada should be made a candidate - OICC Mankada Constituency Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.