ഭീതി ദിനമാകുന്ന വോട്ടെടുപ്പ്!

‘‘അമ്മമാരെ, പെങ്ങന്മാരെ,  ഉമ്മമാരെ, സോദരിമാരെ...’’

അന്ന് തെരഞ്ഞെടുപ്പ് കാലങ്ങളിൽ മുഷ്‌ടി ചുരുട്ടി ആഞ്ഞുവിളിച്ചിരുന്ന മുദ്രാവാക്യങ്ങൾ. തെരഞ്ഞെടുപ്പ് കാലം ഉത്സവമായിരുന്നു. വോട്ടർമാരായ മുതിർന്നവർക്കും കുട്ടികളായ ഞങ്ങൾക്കും ഒരുപോലെ. അരിവാളും ചുറ്റികയും, അരിവാളും നെൽക്കതിരും, കൈപ്പത്തി... പാർട്ടി ചിഹ്നങ്ങൾ, ഞങ്ങൾക്ക് വൈകുന്നേരത്തേക്കുള്ള ഒരു ശാപ്പാടിന്റെ അവസരമായിരുന്നു.

പാർട്ടി നോക്കാതെ ഏത് ജാഥകളിലും ഞങ്ങൾ ഉണ്ടായിരുന്നു. ജാഥകളിൽ മുഴങ്ങിയത് വികസനത്തിന്റെ സ്വരങ്ങൾ മാത്രം. ഇന്ന്, അതേ തെരുവുകളിൽ തെരഞ്ഞെടുപ്പ് ഭീതിയുടെ നിഴലാണ്. വെട്ടി കൂട്ടിച്ചേർക്കുന്ന വോട്ടുകളുടെ കളിക്കിടെ ‘നമുക്ക് പൗരത്വം നഷ്ടപ്പെടുമോ?’ എന്ന ചോദ്യം ഒരു വശത്ത്.

മറുവശത്ത് ജോലി സമ്മർദത്തിൽ തളർന്ന് ജീവനൊടുക്കുന്ന ഉദ്യോഗസ്ഥരുടെ വാർത്തകൾ. ഉത്സവമായിരുന്ന തെരഞ്ഞെടുപ്പ് ഇന്ന് ഭീതിയുടെ നാളായി മാറിയിരിക്കുന്നു! കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ വരുമ്പോൾ, ഫോം സിക്സ് അല്ലെങ്കിൽ ഫോം സിക്സ് എ പൂരിപ്പിക്കേണ്ടതുണ്ടോ? എന്നൊരു ചോദ്യം ബാക്കി!

Tags:    
News Summary - Voting on a scary day!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.