അൽഅഹ്സ: ‘മദീനത്തുൽ റിമാൽ’ ( മണൽ പട്ടണം) മേള കാണാൻ സന്ദർശക പ്രവാഹം. നൂഫാൻ എന്ന സ്ഥലത്ത് ഒരുക്കിയ മേള കാണാൻ ആദ്യദിവസം തന്നെ 9000 പേർ എത്തിയതായാണ് കണക്ക്. 14 ദിവസം മേള നീണ്ടുനിൽക്കും. മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും നിരവധി പേരാണ് മേളക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മേളയിലെ പ്രധാന കാഴ്ച പേരിനെ അന്വർഥമാക്കുന്ന മണൽ കൊണ്ടുണ്ടാക്കിയ വിവിധ രൂപത്തിലുള്ള സ്തൂപങ്ങളാണ്. യൂറോപ്, അറബ് രാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധരായ 12 ഒാളം കലാകാരൻമാരാണ് ഇവ നിർമിച്ചിരിക്കുന്നത്.
മണൽ കൊണ്ടുള്ള കോട്ടകളും മൃഗങ്ങളുടെ രൂപവുമെല്ലാം സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. ജനറൽ അതോറിറ്റി ഫോർ എൻറർടൈൻമെൻറിെൻറ സഹായത്തോടെ ‘ദുറർ നൂഫാൻ’ ടൂറിസം വികസന പദ്ധതിക്ക് കീഴിലാണ് മേള ഒരുക്കിയിരിക്കുന്നതെന്ന് സംഘാടക മേധാവി ബദ്ർ ശിഹാബ് പറഞ്ഞു. വിവിധ വലിപ്പത്തിലും ആകൃതിയിലുമുള്ള 12 ഒാളം ശിൽപനങ്ങൾ്് ഒരുക്കിയിട്ടുണ്ട്. ആറ് മീറ്റർ വരെ ഉയരമുള്ള സ്തൂപങ്ങൾ ഇതിലുണ്ട്. വിവിധ വിനോദ^കലാ മൽസര പരിപാടികളും കളികളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.