മക്ക: ഹജ്ജ് വിസ ഒഴികെയുള്ള വിവിധ സന്ദർശന വിസകളിലുള്ളവർക്ക് ഹജ്ജ് നിർവഹിക്കാൻ അർഹതയില്ലെന്ന് ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം. സന്ദർശന വിസയിലെത്തിയവർ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ചാൽ 20,000 റിയാൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തീർഥാടകരുടെ സുരക്ഷയും സംരക്ഷണവും നിലനിർത്തുന്നതിനും അതുവഴി അവർക്ക് അവരുടെ കർമങ്ങൾ അനായാസമായും മനസ്സമാധാനത്തോടെയും നിർവഹിക്കാൻ കഴിയുന്നതിനും ലക്ഷ്യമിട്ടുള്ള ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും എല്ലാവരും പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.