റിയാദ്: വത്തിക്കാൻ പ്രതിനിധി കർദിനാൾ ജീൻ ലൂയിസ് തൗറാൻ സൽമാൻ രാജാവിനെ സന്ദർശിച്ചു. റിയാദിലെ അൽയമാമ കൊട്ടാരത്തിലെത്തിയ അദ്ദേഹം രാജാവുമായി ദീർഘനേരം സൗഹൃദ സംഭാഷണം നടത്തി. ലോകസുരക്ഷക്ക് വിവിധ വിശ്വാസധാരകളിലുള്ളവർ അക്രമങ്ങളെയും തീവ്രചിന്തയെയും തള്ളിപ്പറയേണ്ടതുണ്ടെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ചർച്ചകളിൽ ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ്, മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഇസ്സ, വിദേശകാര്യമന്ത്രി ആദിൽ ജുബൈർ എന്നിവരും പെങ്കടുത്തു. ബഹുമത സംവാദത്തിനുള്ള വത്തിക്കാൻ പോണ്ടിഫിക്കൽ കൗൺസിൽ അധ്യക്ഷൻ കൂടിയായ കർദിനാൾ തൗറാൻ ഏതാനും ദിവസം മുമ്പാണ് റിയാദിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.