മക്ക ഹറമിൽ നഷ്​ടപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കാനുള്ള നടപടികൾ വ്യക്തമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം

മക്ക: മസ്ജിദുൽ ഹറാമിൽ വെച്ച് സാധനങ്ങൾ നഷ്​ടപ്പെടുന്ന സന്ദർഭങ്ങളിൽ അവ തിരികെ ലഭിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ വിശദീകരിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. തീർഥാടകർക്കും സന്ദർശകർക്കും ലളിതമായ ഘട്ടങ്ങളിലൂടെ നഷ്​ടപ്പെട്ട വസ്തുക്കൾ റിപ്പോർട്ട് ചെയ്യാനും അവ സുരക്ഷിതമായി വീണ്ടെടുക്കാനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

വ്യക്തിഗത സാധനങ്ങളോ വസ്തുക്കളോ നഷ്​ടപ്പെട്ടാൽ, ഹറമി​െൻറ കിഴക്കേ മുറ്റത്ത് പ്രവർത്തിക്കുന്ന ‘മക്തബ് അൽ മഫ്ഖൂദാത്ത്’ (ലോസ്​റ്റ്​ ആൻഡ് ഫൗണ്ട് ഓഫീസ്) സന്ദർശിക്കാവുന്നതാണ്. എന്നാൽ ഔദ്യോഗിക രേഖകളോ സർട്ടിഫിക്കറ്റുകളോ ആണ് നഷ്​ടപ്പെട്ടതെങ്കിൽ, അത് ‘അബ്ഷിർ’ പോർട്ടൽ വഴി ഓൺലൈനായി റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.

കൂടാതെ, ഹറം പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ടതോ നഷ്​ടപ്പെട്ടതോ ആയ വസ്തുക്കൾ ലഭിക്കുന്നവർ അത് ഉടനടി ലോസ്​റ്റ്​ ആൻഡ് ഫൗണ്ട് ഓഫീസിലോ ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയോ ഏൽപ്പിക്കേണ്ടതാണ്. ഇത് വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും കൃത്യമായ പരിശോധനകൾക്ക് ശേഷം യഥാർത്ഥ ഉടമസ്ഥർക്ക് തടസ്സമില്ലാതെ തിരിച്ചേൽപ്പിക്കുന്നതിനും സഹായകരമാകും.

സാധനങ്ങൾ നഷ്​ടപ്പെടുകയോ ലഭിക്കുകയോ ചെയ്യുന്ന ഏത് സാഹചര്യത്തിലും തീർഥാടകരും സന്ദർശകരും ഔദ്യോഗിക ചാനലുകൾ വഴി മാത്രം ബന്ധപ്പെടണമെന്നും അധികൃതരുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ഇത് വിവരശേഖരണവും തുടർന്നുള്ള നടപടികളും കൂടുതൽ വേഗത്തിലും വ്യവസ്ഥാപിതമായും പൂർത്തിയാക്കാൻ സഹായിക്കും.

കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി മന്ത്രാലയത്തി​െൻറ ഏകീകൃത നമ്പറായ 1966-ലേക്ക് വിളിക്കാവുന്നതാണ്. രാജ്യത്തിന് പുറത്ത് നിന്നുള്ളവർക്ക് +966 92000281

Tags:    
News Summary - Saudi Hajj and Umrah Ministry Details Procedures to Recover Lost Items at Masjid al-Haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.