സൗദി സിറാമിക്സ് കമ്പനി
റിയാദ്: റിയാദ് സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ സൗദി സിറാമിക് കമ്പനിയുടെ ടൈൽ നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഒരു ഉൽപ്പാദന ലൈനിെൻറ പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടു.
ചൊവ്വാഴ്ച വൈകുന്നേരം ഫാക്ടറിയിലെ ഒരു ഉൽപ്പാദന ലൈനിലേക്ക് വൈദ്യുതി എത്തിക്കുന്ന സബ്സ്റ്റേഷനിലാണ് തീപിടിത്തമുണ്ടായത്. സംഭവമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സേന തീ പൂർണമായും അണച്ചു. അപകടത്തിൽ ആളപായമോ പരിക്കുകളോ ഒന്നുമില്ലെന്ന് കമ്പനി ബുധനാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അപകടം ബാധിച്ച കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കും പൂർണ ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന് സൗദി സിറാമിക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിത്തം മൂലം കമ്പനിക്കുണ്ടായ സാമ്പത്തിക, സാങ്കേതിക നഷ്ടങ്ങൾ കണക്കാക്കുന്നതിനായുള്ള പരിശോധനകൾ നിലവിൽ പുരോഗമിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് (തദാവുൽ) വഴി പുറത്തുവിടുമെന്നും കമ്പനി അറിയിച്ചു.
നിലവിൽ അപകട സ്ഥലത്ത് സാങ്കേതിക അറ്റകുറ്റപ്പണികളും ആവശ്യമായ സുരക്ഷാ മുൻകരുതലുകളും നടന്നു വരികയാണ്. പരിശോധനകൾ പൂർത്തിയാകുന്നതോടെ, താത്കാലികമായി നിർത്തിവെച്ച ഉൽപ്പാദന ലൈനിെൻറ പ്രവർത്തനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്ന തീയതി കമ്പനി പിന്നീട് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.