ആഗോള മീലാദ് ടെസ്​റ്റ്​ 2026: പ്രിലിമിനറി പരീക്ഷകൾക്ക് തുടക്കമായി

റിയാദ്​: ആർ.എസ്.സി ഗ്ലോബൽ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന 16-ാമത് എഡിഷൻ മീലാദ് ടെസ്​റ്റിന് തുടക്കമായി. ‘വെളിച്ചത്തി​െൻറ വേരുകൾ’ എന്ന പ്രമേയത്തിൽ പ്രവാചക​െൻറ കുടുംബ പരിസരങ്ങളെ കുറിച്ച് പഠിക്കാനുള്ള അവസരമാണ് ഈ മത്സരത്തിലൂടെ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈ ടെസ്​റ്റിൽ, ജി.സി.സി രാജ്യങ്ങൾക്ക് പുറമെ യൂറോപ്പ്, ആഫ്രിക്ക, നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റൽ സംവിധാനം വഴി പങ്കാളികളാകാം. വെബ്സൈറ്റ് വഴി ലഭ്യമാക്കുന്ന കണ്ടെൻറുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യാവലി അനുസരിച്ചാണ് പരീക്ഷ നടക്കുന്നത്. ആഗസ്​റ്റ്​ 18 മുതൽ സെപ്തംബർ ഏഴ്​ വരെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവർക്കായി സെപ്തംബർ 11-നാണ് ഫൈനൽ പരീക്ഷ നടക്കുക.

ഗ്ലോബൽ തലത്തിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും സമ്മാനമായി ലഭിക്കും. സ്​റ്റുഡൻറ്​സ്​ വിഭാഗത്തിൽ ഒന്നാം സമ്മാനം 15,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയുമാണ്. പ്രവാചക ജീവിതം ലോകത്തിനു മുഴുവൻ മാതൃകയാണെന്നും, അവിടുത്തെ കുടുംബ പരമ്പരയെയും ചരിത്ര സംഭവങ്ങളെയും സമൂഹത്തിന് കൂടുതൽ പരിചയപ്പെടുത്തുകയാണ് മീലാദ് ടെസ്​റ്റിലൂടെ ലക്ഷ്യമിടുന്നതെന്നും ആർ.എസ്.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ https://rscmeeladtest.com/ എന്ന വെബ്‌സൈറ്റ് വഴി രജിസ്​റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +966 50 264 6031, +966 54 712 9992, +966 53 248 2239 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - Global Milad Test 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.