അജ്വ ജിദ്ദ സംഘടിപ്പിച്ച സുബൈർ മൗലവി അനുസ്മരണ പരിപാടിയിൽ അബ്ദുൽ റഷീദ് ഓയൂർ സംസാരിക്കുന്നു
അജ്വ ജിദ്ദ സുബൈർ മൗലവി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
ജിദ്ദ: സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിലൂടെ പ്രവാസികൾക്കിടയിൽ മാതൃകയായിരുന്ന സുബൈർ മൗലവിയുടെ അനുസമരണപരിപാടി അൽ-അൻവാർ ജസ്റ്റിസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ (അജ്വ) ആഭിമുഖ്യത്തിൽ ജിദ്ദയിൽ സംഘടിപ്പിച്ചു.
മുഹമ്മദ് ഷമീര്‍ അമാനി യോഗം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സെയ്ദ് മുഹമ്മദ് കാശിഫി അധ്യക്ഷത വഹിച്ചു. അജ്വ ജിദ്ദ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ റഷീദ് ഓയൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് വിടപറഞ്ഞ സുബൈർ മൗലവിയുടെ ഓർമകളും സേവന മാതൃകകളും ഹജ്ജ് വളണ്ടിയർ സേവന സമർപണവും പരിപാടിയിൽ സംസാരിച്ചവർ അനുസ്മരിച്ചു. മനുഷ്യസ്നേഹവും സേവനസന്നദ്ധതയും ജീവിതത്തിലൂടെ പകർന്നുനൽകിയ സുബൈർ മൗലവിയുടെ ഓർമകൾ പ്രവാസി സമൂഹത്തിന് എന്നും പ്രചോദനമായിരിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. നസീറുദ്ധീന്‍ ഫൈസി പൂഴനാട്, ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ, അനീസ് കൊടുങ്ങല്ലൂര്‍, ഷാജു ചാരുംമൂട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സെക്രട്ടറി നൗഷാദ് ഓച്ചിറ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഇര്‍ഷാദ് ആറാട്ടുപുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.