ദമ്മാം മലപ്പുറം പ്രീമിയർ ലീഗ് സീസൺ ഏഴ് ഡിസംബർ, 3, 4 തീയതികളിൽ; ടൂർണമെന്റ് കമ്മിറ്റിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു
ദമ്മാം: ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന മലപ്പുറം പ്രീമിയർ ലീഗ് സീസൺ ഏഴ് 2026 ഡിസംബർ 3,4 തിയതികളിൽ ദമ്മാമിലെ ഗൂക്ക ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ നിർധനരായവർക്കുള്ള സഹായ ഫണ്ട് സമാഹരണം ലക്ഷ്യമാക്കിയാണ് ടൂർണമെന്റ് എല്ലാവർഷവും സംഘടിപ്പിച്ചു വരുന്നതെന്ന് സംഘാടകർ പറഞ്ഞു.
സൗദിയിലെ വിവിധ നഗരങ്ങളിൽ നിന്നുമുള്ള മലപ്പുറം ജില്ലയിലെ കളിക്കാരെ ഉൾപ്പെടുത്തി യാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുന്നൂറോളം താരങ്ങൾ വിവിധ ടീമുകൾക്കായി ജഴ്സി അണിയുന്ന മത്സരത്തിന്റെ ഇത്തവണത്തെ ടൈറ്റിൽ സ്പോൺസർ ആവുന്നത് എഞ്ചിനീയറിംഗ് ഇൻസ്പെക്ഷൻ രംഗത്തെ പ്രഖത്ഭരായ യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനിയാണ്.
ദമ്മാമിലെ ഏറ്റവും വലിയ ഈ ക്രിക്കറ്റ് ടൂർണമെന്റിൽ റവാദ് വളാഞ്ചേരി, മലപ്പുറം സുൽത്താൻസ്, റോമാ കാസ്റ്റിൽ കൊണ്ടോട്ടി, സ്പാർക്ക് ഇലവൻ അത്താണിപ്പടി, ജെ.കെ സ്ട്രൈക്കേഴ്സ് ആലത്തിയൂർ, മെഗാ സ്പോർട്സ് വണ്ടൂർ, അവഞ്ചേഴ്സ് പെരിന്തൽമണ്ണ, എഫ്.കെ.ഡി തെന്നല, ബി.ആർ.സി മഞ്ചേരി, റോയൽ റേസേഴ്സ് കോട്ടക്കൽ, യു.ഐ.സി കോടൂർ, ചെസേർഴ്സ് നിലമ്പൂർ തുടങ്ങി പന്ത്രണ്ടോളം ടീമുകളാണ് മാറ്റുരക്കുക. ടൂർണമെന്റിന്റെ താര ലേലം ഒക്ടോബർ 24 ന് റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു.
ടൂർണമെന്റ് കമ്മിറ്റിയുടെ ഭാരവാഹികൾ : യൂസുഫ് അലി മലപ്പുറം (പ്രസി.), ഷുഹൈബ് പെരിന്തൽമണ്ണ (വൈസ് പ്രസി.), നജ്മു സമാൻ ഐക്കരപ്പടി (ചെയർ.), കെ.ടി സാദത്ത് (വൈസ് ചെയർ.),രജീഷ് തിരൂർ, പി.സലീം, കരീം (രക്ഷാധികാരികൾ), സഹീർ മജ് ദാൽ (ഡയറക്ടർ), യൂനുസ് വളാഞ്ചേരി (ജന.സെക്ര.), സാബിത് ചിറക്കൽ (ജോ. സെക്ര.), റിഷാദ് പൊന്നാനി (ട്രഷ.), സജീർ (ജോ. ട്രഷ. ), ജാഫർ ചേളാരി (ഇവന്റ് കോഡിനേറ്റർ), ഇംതിയാസ്, മഹ്ഷൂക് റഹ്മാൻ (മീഡിയ കോർഡിനേറ്റർ), റംഷാദ് (ഗ്രൗണ്ട് കോർഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.