ദമ്മാം: കുവൈത്തിൽ വീട്ടുവേലക്കെത്തിയ ആന്ധ്ര സ്വദേശിനി വെങ്കിട്ട രമണമ്മ (48) ഒരു വർഷമാ യി ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ നീതി കാത്തുകഴിയുന്നു. എത്രകാലം കാത്തിരിക്കേണ്ടിവന ്നാലും തനിക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശികയും മറ്റാനുകൂല്യങ്ങളും ലഭിക്കാതെ നാട് ടിലേക്കു മടങ്ങില്ലെന്ന തീരുമാനത്തിലാണ് ഇവർ. അതേസമയം, ചെറിയ തോതിൽ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന ഇവർ അധികൃതർക്കും തലവേദനയാവുകയാണ്. കുവൈത്ത് വിസയിലെത്തിയ സ്ത്രീ സൗദിയിലെ ജയിലിൽ എത്തിപ്പെടുകയായിരുന്നു.
എട്ടു വർഷം മുമ്പാണ് ഇവർ കുവൈത്തിലെ ഒരു വീട്ടിൽ വേലക്കാരിയായി എത്തുന്നത്. തുച്ഛമായ ശമ്പളത്തിൽ നാലു വർഷമാണ് അവർ അവിടെ ജോലിചെയ്തത്. നാട്ടിൽ പോകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുേമ്പാഴൊക്കെ പിന്നെയാകെട്ട എന്ന മറുപടി മാത്രം ലഭിച്ചുവത്രെ. ഭർത്താവ് കുവൈത്തിലെ ഒരു മസറയിലെ ജോലിക്കാരനാണ്. പറക്കമുറ്റാത്ത രണ്ടു മക്കളെ വൃദ്ധരായ മാതാപിതാക്കളെ ഏൽപിച്ചാണ് വെങ്കിട്ട രമണമ്മ വീട്ടുവേലക്കാരിയായത്.
നാലു വർഷത്തിനുശേഷം സൗദിയിൽ നിന്നെത്തിയ ഒരു കുടുംബം ഇവരെ ഹഫറൽ ബാത്വിനിലേക്ക് കൊണ്ടുവരുകയായിരുന്നു. കഠിന ജോലിയും, ഒപ്പം മർദനങ്ങളുമായിരുന്നു എന്നാണ് പറയുന്നത്. വീണ്ടും നാലു കൊല്ലമാണ് സൗദിയിലെ വീട്ടിൽ കുടുങ്ങിയത്. ശമ്പളം ചോദിക്കുേമ്പാഴെല്ലാം നാട്ടിൽ പോകുേമ്പാൾ തരാം എന്ന് സ്പോൺസർ പറഞ്ഞുവെന്നാണ് ഇവർ പറയുന്നത്. പല വീട്ടുകളിലേക്കും ജോലിക്കായി തന്നെ അയച്ചു. നാട്ടിൽനിന്ന് മക്കൾ അമ്മയെ കാണാൻ കൊതിയോടെ കാത്തിരുന്നെങ്കിലും ഇവരെ നാട്ടിലയക്കാൻ ഇൗ വീട്ടുകാർ തയാറായിരുന്നില്ല.
ഗത്യന്തരമില്ലാതെ വെങ്കിട്ട രമണമ്മ ഒരു ദിവസം അടുത്ത പൊലീസ് സ്റ്റേഷനിൽ അഭയം തേടി. അവിടെനിന്ന് ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിലും എത്തി. ഇവരുടെ സ്പോൺസർ കുവൈത്തി ആയതിനാൽ അയാൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ഇയാൾ കോടതിയിൽ ഹാജരാകാത്തതിനാൽ കേസ് നീണ്ടു പോവുകയാണ്. അതേസമയം, താൻ ജോലി ചെയ്ത ശമ്പള കുടിശ്ശിക കിട്ടാതെ നാട്ടിലേക്കു മടങ്ങില്ല എന്നാണ് ഇവരുടെ തീരുമാനം. ഇവിടെയെത്തിയ നൂറുകണക്കിന് സ്ത്രീകൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാടഞ്ഞപ്പോഴെല്ലാം വെങ്കിട്ട രമണമ്മ മാത്രം പ്രതീക്ഷയറ്റ് തളർന്നിരിക്കുകയാണ്. ഇവരെ ഒന്നുകിൽ മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തിലോ എംബസി അഭയകേന്ദ്രത്തിലോ ആക്കണമെന്നാണ് അധികൃതർ ഇപ്പോൾ മഞ്ജു മണിക്കുട്ടൻ അടക്കമുള്ള സാമൂഹികപ്രവർത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.