മഖ്​വയിൽ വാൻ മറിഞ്ഞ്​ തീക്കത്തി: മലയാളി മരിച്ചു 

ത്വാഇഫ്​: അൽബാഹക്ക് സമീപം മഖ്​വയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി കുഞ്ഞിമുഹമ്മദാണ് (53) മരിച്ചത്. വ്യാഴാഴ്​ച ഉച്ചക്ക് ഇയാൾ ഓടിച്ച  വാൻ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീപിടിക്കുകയായിരുന്നു. മഖ്​വ ബത്താത്തിലാണ് സംഭവം.

മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്.  ബേക്കറിയിൽ സെയിൽസ്​മാനാണ് കുഞ്ഞിമുഹമ്മദ്​. റൊട്ടി വിതരണത്തിനായി പോകുമ്പോഴായിരുന്നു   അപകടം. 11 വർഷത്തോളമായി ഈ മേഖലയിൽ ജോലി ചെയ്യുന്നു.

അപകട വിവരമറിഞ്ഞ് ജിദ്ദയിൽ ജോലി ചെയ്യുന്ന മകൻ ഹാരിസ്​ മഖ്്വയിലെത്തി. മൃതദേഹം മഖവ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മൈമൂന.

Tags:    
News Summary - Vehicle Fire in Maqva; Malayali Dead -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.