ജബൽധക്ക ചുരം റോഡിൽ നിന്ന്​ വാഹനം വീണ്​ രണ്ട്​ മരണം

ത്വാഇഫ്​: മലമുകളിലെ റോഡിൽ നിന്ന്​ വാഹനം താഴേക്ക്​ മറിഞ്ഞ്​ രണ്ടാൾ മരിക്കുകയും ആറ്​ പേർ​ക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ത്വാഇഫ്​ ശഫാ മേഖലയിലെ ജബൽ ധക്കാ റോഡിലാണ്​ സംഭവം​. ഏഷ്യക്കാർ യാത്ര ചെയ്​ത വാഹനമാണ്​ അപകടത്തിൽപ്പെട്ടത്​. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ സിവിൽ ഡിഫൻസ്​ എത്തിയാണ്​ പുറത്തെടുത്തത്​. ഇവരെ കിങ്​ അബ്​ദുൽ അസീസ്​ സ്​പെഷ്യാലിറ്റി ആശുപത്രി, കിങ്​ ഫൈസൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചതായി ത്വാഇഫ്​ സിവിൽ ഡിഫൻസ്​ വക്​തവ്​ കേണൽ നാസ്വിർ അൽശരീഫ്​ പറഞ്ഞു.

Tags:    
News Summary - vehicle accident two death-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.