ഇറക്കുമതി ചെയ്യുന്ന 90 ശതമാനം പഴം^പച്ചക്കറികൾ കീടനാശിനി മുക്​തം

ജിദ്ദ: രാജ്യത്ത്​ ഇറക്കുമതി ചെയ്യുന്ന 90 ശതമാനം പച്ചക്കറികളും പഴങ്ങളും കീടനാശിനി മുക്​തമാണെന്ന്​ പരിസ്​ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്​തമാക്കി. അന്താരാഷ്​ട്ര തലത്തിൽ അനുവദനീയമായ അളവ്​ മാത്രമേ ഇറക്കുമതി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലുമുള്ളൂ. ഫ്രഷ്​ പഴങ്ങൾ 90.7 ശതമാനവും പച്ചക്കറികൾ 90.9 ശതമനവും കീടനാശിനി മുക്​തമാണ്​.


പഴങ്ങളിൽ ഒമ്പത്​ ശതമാനവും പച്ചക്കറികളിൽ 8.9 ശതമാനവും മാത്രമാണ്​ കീടനാശിനി ശേഷിക്കുന്നത്​. ഇത്​ അന്താരാഷ്​ട്ര തലത്തിൽ അനുവദിച്ചതാണ്​. 0.5 ശതമാനം പഴം, പച്ചക്കറികളിൽ കീടനാശിയുടെ അളവ്​ അനുവദിച്ചതിലും കൂടുതലാണ്​. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത്​ കീടനാശിനിയുള്ള പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുന്നത്​ തടയാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്​. അനുവദിച്ചതിലും കൂടുതൽ കീടനാശിനി ശ്രദ്ധയി​ൽപ്പെട്ടതിനെ തുടർന്ന്​ ചില രാജ്യങ്ങളിൽ നിന്ന്​ ഇറക്കുമതി നിരോധിക്കാറുണ്ടെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - vegetables news-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.