Posted On
date_range Updated On
date_range പഴം-പച്ചക്കറികളിലെ കീടനാശിനി ലഘൂകരിക്കാൻ പരിശോധനാ കാമ്പയിൻ
റിയാദ്: വിപണിയിലുള്ള പഴവർഗങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനിയുടെ ഉപയോഗം ലഘൂകരിക്കുന്നതിെൻറ ഭാഗമായി റിയാദ് അസീസിയ മാർക്കറ്റിൽ പരിസ്ഥിതി-ജല-കൃഷി വകുപ്പ് പരിശോധന തുടങ്ങി. കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെയാണ് പരിപാടി.
എട്ട് ദിവസം നീളും പരിശോധന. 2000 സാമ്പിളുകളിൽ നിന്ന് സേങ്കതിക വിദഗ്ധരുടെ നേതൃത്വത്തിൽ ദിവസം 50 സാമ്പിളുകൾ പരിശാധനക്കെടുക്കും. എട്ട് ദിവസം കൊണ്ട് 400 സാമ്പിളുകൾ പരിശോധിക്കും. രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലും ഇതിെൻറ ഭാഗമായി പരിശാധന നടത്തും. പഴം പച്ചക്കറികളെ പരമാവധി വിഷവിമുക്തമാക്കുന്നതിെൻറ ഭാഗമാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.