വി.ഡി. സതീശൻ
റിയാദ്: കേരളത്തിെൻറ രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായ വഴിത്തിരിവായി യു.ഡി.എഫ് ഭരണത്തിന് കീഴിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിനെ റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സ്വാഗതം ചെയ്തു. ജനാധിപത്യ മൂല്യങ്ങൾക്കും ജനകീയ രാഷ്ട്രീയത്തിനും വേണ്ടി ശക്തമായ നിലപാടുകളെടുത്ത സതീശൻ ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവാണെന്നും, അദ്ദേഹത്തിെൻറ നേതൃത്വത്തിൽ കേരളം പുതിയ വികസന കുതിപ്പിലേക്ക് മാറുമെന്നും ഒ.ഐ.സി.സി പ്രത്യാശ പ്രകടിപ്പിച്ചു.
സാധാരണക്കാരുടെ പ്രശ്നങ്ങൾ നിയമസഭയിലും പൊതുസമൂഹത്തിലും ധീരമായി അവതരിപ്പിച്ച് വലിയ വിശ്വാസ്യത നേടിയ നേതാവാണ് അദ്ദേഹം.
ജനഹിതമനുസരിച്ച് വി.ഡി. സതീശനും അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള ടീം യു.ഡി.എഫ് മന്ത്രിസഭക്കും മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കരയും ഭാരവാഹികളും ആശംസിച്ചു.
വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലുള്ള സന്തോഷം പങ്കിടുന്നതിനായി റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ഹയിലെ ‘സബർമതി’യിൽ പ്രത്യേക സംഗമം സംഘടിപ്പിച്ചു.
റിയാദ്: കേരളത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ അഭിനന്ദനങ്ങൾ നേർന്നു. കഴിഞ്ഞ 10 വർഷക്കാലം കേരളത്തെ ദുരിതത്തിലാഴ്ത്തിയ ഇടതുപക്ഷ ഭരണത്തിനെതിരെ സമാനതകളില്ലാത്ത പോരാട്ടം നയിച്ച നേതാവാണ് അദ്ദേഹം. ‘പുതുയുഗ യാത്ര’യിലൂടെ കേരളത്തിെൻറ വിവിധ തലങ്ങളിലുള്ള ജനങ്ങളുമായി നേരിട്ട് സംവദിച്ചും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയുമാണ് അദ്ദേഹം ഈ ഉന്നത സ്ഥാനത്തേക്ക് എത്തുന്നതെന്ന് അബ്ദുല്ല വല്ലാഞ്ചിറ പ്രസ്താവനയിൽ പറഞ്ഞു.
ജനങ്ങളുടെ ഈ പ്രതീക്ഷകൾക്കനുസരിച്ചുള്ള മികച്ച ഭരണം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും അബ്ദുല്ല വല്ലാഞ്ചിറ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.