റിയാദിൽ സംഘടിപ്പിച്ച വഴിക്കടവ് പ്രവാസി ഇഫ്താർ സംഗമം
റിയാദ്: വഴിക്കടവുകാരുടെ റിയാദിലെ കൂട്ടായ്മയായ ‘റിവ’ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ 150ലേറെ വഴിക്കടവ് നിവാസികൾ പങ്കെടുത്തു. കഴിഞ്ഞ വർഷം മൂന്നു ലക്ഷം രൂപയുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.
റിവ അംഗങ്ങളായ 200ഓളം പേർക്ക് സൗജന്യ ഇൻഷൂർ പരിരക്ഷ ഏർപ്പെടുത്തി. അപകടമരണം സംഭവിക്കുന്ന അംഗത്തിന്റെ കുടുംബത്തിന് ഈ പദ്ധതി പ്രകാരം 10 ലക്ഷം രൂപ സഹായം ലഭിക്കും. എല്ലാ അംഗങ്ങളെയും പ്രവാസി വെൽഫെയർ സ്കീമിൽ ഉൾപ്പെടുത്തി അംഗങ്ങൾക്ക് പെൻഷൻ ലഭിക്കുന്ന പദ്ധതി വൈകാതെ ആവിഷ്കരിക്കും. പ്രസിഡൻറ് സൈനുൽ ആബിദ് വഴിക്കടവ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റഷീദ് തമ്പലക്കോടൻ സ്വാഗതവും ഉമർ അമാനത്ത് നന്ദിയും പറഞ്ഞു. സോഷ്യൽ കമ്മിറ്റി ചെയർമാൻ ബാബു ലത്തീഫ്, കൺവീനർ ബൈജു വെള്ളക്കട്ട, ട്രഷറർ അൻസാർ ചരലൻ, വപ്പു പുതിയറ, ഫൈസൽ മാളിയേക്കൽ, നർഷീദ്, ഇസ്ഹാഖ് ചേറൂർ, നാസർ മൂച്ചിക്കാടൻ, സുനിൽ മാമൂട്ടിൽ, സലിം കുഞ്ഞിപ്പ, നിസാബ് മുണ്ട, ഹംസ കറുത്തോടത്ത് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.