റിയാദ് വാഴക്കാട് സാംസ്കാരിക വേദി സംഘടിപ്പിച്ച ‘വാഴക്കാട് ഫെസ്റ്റി’ൽ പങ്കെടുത്തവർ
റിയാദ്: വാഴക്കാട് സാംസ്കാരിക വേദി സംഘടിപ്പിച്ച ‘വാഴക്കാട് ഫെസ്റ്റ്’ സമാപിച്ചു. പെരുന്നാൾ പിറ്റേന്ന് അൽ ഖർജ് മാർ പ്രോജക്ട്സ് ഫാമിൽ നടന്ന ഫെസ്റ്റിൽ റിയാദിലെ 200ഓളം വാഴക്കാട്ടുകാർ പങ്കെടുത്തു.
വ്യത്യസ്ത സെഷനുകളിലായി നിരവധി കലാകായിക സാംസ്കാരിക പരിപാടികളാൽ സമ്പന്നവുമായിരുന്നു ഫെസ്റ്റ്. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമടക്കം നിരവധി കായിക മത്സരങ്ങളാണ് അരങ്ങേറിയത്. സാംസ്കാരിക സമ്മേളനം സലീം വട്ടപ്പാറ അധ്യക്ഷതവഹിച്ചു.
ജുനൈസ്, ഹർഷിദ് ചിറ്റൻ, വഹീദ് പണിക്കരപുറായ, റഷീദ് കൽപ്പള്ളി, അഷ്റഫ് മുണ്ടുമുഴി, മുനീർ മാട്ടത്തൊടി, കെ.എം. കബീർ, അൻവർ സാദാത്, സലീം ചാലിയം എന്നിവർ സംസാരിച്ചു. പി.ടി. ശരീഫ് സ്വാഗതവും ഷറഫു ചിറ്റൻ നന്ദിയും പറഞ്ഞു. ഹബീബ്, അബ്ദുറഹ്മാൻ ചെറുവായൂർ, ഫൈസൽ കിഴക്കയിൽ, ഷാഫി പണിക്കരപുറായ, മുനീർ കുന്നുമ്മൽ, അൽത്വാഫ്, കെ.എ. ആദിൽ, മുർഷിദ്, കബീർ കുനിമ്മൽ, സുബൈർ, സഹീം, അനീസ് വട്ടപ്പാറ, അഫ്സൽ പണിക്കരപുറായ, ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.