സൗദിയിൽ അഞ്ച് മുതൽ പതിനൊന്ന് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ വിതരണം ആരംഭിച്ചു

ജിദ്ദ: സൗദിയിൽ അഞ്ച് മുതൽ പതിനൊന്ന് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ രക്ഷിതാക്കളുടെ സിഹത്തി, തവക്കൽന ആപ്പുകൾ മുഖേന ഇവർക്കുള്ള വാക്സിനേഷന്റെ ബുക്കിങ് എടുക്കണം. കുട്ടികളുടെ വാക്സിൻ ഡോസ് മുതിർന്നവരുടെ ഡോസിന്റെ നേർ പകുതിയായിരിക്കുമെന്നും ഇത് രണ്ട് ഘട്ടങ്ങളായിട്ടായിരിക്കും നൽകുകയെന്നും ആരോഗ്യ മന്ത്രാലയം സഹമന്ത്രി ഡോ. അബ്ദുല്ല അസിരി നേരത്തെ അറിയിച്ചിരുന്നു.

ഫൈസർ വാക്സിൻ ആണ് കുട്ടികളിൽ കുത്തിവെക്കുക. കോവിഡ് ബാധിച്ച കുട്ടികളുടെ മിക്ക കേസുകളിലും രോഗലക്ഷണങ്ങൾ വളരെ കുറവാണ്. അവരിൽ ഒരു ചെറിയ കൂട്ടം മാത്രമേ ഗുരുതരമായ രോഗങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുള്ളൂ. പ്രായമായവരോടൊപ്പം അധിവസിക്കുന്നവർ എന്നത് പരിഗണിച്ചാണ് അണുബാധ ഏൽക്കാതിരിക്കാൻ കുട്ടികൾക്ക് കൂടി വാക്സിൻ വിതരണം ചെയ്യുന്നത്. ഗുരുതരമായ രോഗങ്ങൾ തടയുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ കുത്തിവെപ്പിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ വാക്സിൻ ഡോസുകളുടെ വിതരണം തുടരും.

Tags:    
News Summary - Vaccination was started for all children between the ages of five and eleven

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.