യു.ടി.എസ്.സി സോക്കര്‍ ഫെസ്്റ്റ്: ഇ.എഫ്.എസ് ജേതാക്കള്‍

ജിദ്ദ: യുണൈറ്റഡ് തലശ്ശേരി സ്പോര്‍ട്സ് ക്ളബ് (യു.ടി.എസ്.സി) സംഘടിപ്പിച്ച ഫാദില്‍ ഗ്രൂപ്പ് സോക്കര്‍ ഫെസ്്റ്റിവലില്‍ ഇ.എഫ്.എസ് ജേതാക്കളായി. ഫൈനലില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ജെ.എസ്. സി യെ പരാജയപ്പെടുത്തിയാണ് ഇ.എഫ്.എസ് കിരീടം നേടിയത്. ആദ്യ പകുതിയുടെ രണ്ടാം മിനുട്ടില്‍ സല്‍മാനാണ് ഇ.എഫ്.എസിന് വേണ്ടി  ആദ്യം ഗോള്‍ നേടിയത്. 23,24 മിനുട്ടുകളില്‍ തുടരെ രണ്ടു ഗോളുകള്‍ നേടി വലീദ്  ഇ.എഫ്.എസിന്‍െറ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയുടെ രണ്ടാം മിനുട്ടില്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടി ജെ .എസ്.സിയുടെ സാമിര്‍ ലീഡ് കുറച്ചെങ്കിലും കളിയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. സഈദും നസീമുമായിരിന്നു ഇ.എഫ് എസിനു വേണ്ടി മറ്റു രണ്ടു ഗോളുകള്‍ നേടിയത്.
ബാറിന് കീഴില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജെ.എസ്.സിയുടെ ഗോള്‍ കീപ്പര്‍ അഫ്നാന്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അര്‍ഹനായി. 
ടൂര്‍ണമെന്‍റിലെ മികച്ച താരമായി ഇ.എഫ്.എസിന്‍െറ നസീമിനെ തിരഞ്ഞെടുത്തു. ഐ.ടി.എല്‍ ഫെയര്‍ പ്ളേയ് അവാര്‍ഡ് കരസ്ഥമാക്കി.
 മറ്റു വ്യക്തിഗത പുരസ്കാരങ്ങള്‍ :  ഐബക് (ഐ.ടി.എല്‍) മികച്ച ഗോള്‍ കീപ്പര്‍, ഷെരീഫ്  (യൂത്ത് ഇന്ത്യ ) മികച്ച ഡിഫെന്‍ഡര്‍, സക്കീര്‍ (ജെ.എസ്.സി) മികച്ച ഫോര്‍വേഡ്, വലീദ് (ഇ.എഫ്.എസ്) ഗോള്‍ സ്കോറര്‍ .
കാണികള്‍ക്കായി നടത്തിയ ഷൂട്ട് ഒൗട്ട് മത്സരത്തില്‍ മഖ്ബൂലും ഭാഗ്യ സമ്മാനത്തിന് സാദിഖ് എടക്കാടും അര്‍ഹരായി. മുഖ്യാതിഥി അല്‍ഫാദില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. 
ടെക്നിക്കല്‍ ഡയറക്ടര്‍ സലിം പി.ആര്‍ നന്ദി പ്രകാശനം നിര്‍വഹിച്ചു. ഹാഷിര്‍ അമീറുദ്ദിന്‍ അവതാരകനായ സമ്മാനദാന ചടങ്ങുകള്‍ക്ക് ക്ളബ് പ്രസിഡന്‍റ് ഹിഷാം മാഹി, സെക്രട്ടറി അഷ്ഫാഖ് എന്നിവര്‍ നേതൃത്വം നല്‍കി. 

Tags:    
News Summary - utsc sockerfest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.