ജിദ്ദ: അമേരിക്കയില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിസ്കോണ്‍സിന്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ഹുസൈന്‍ സഈദ് അല്‍നഹ്ദിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കല്ലന്‍ എം. ഓസ്ബണ്‍ എന്ന 27 കാരനെ പിടികൂടിയത്.
ബുറൈദ സ്വദേശിയായ ഹുസൈന്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു. 2015 ലാണ് സര്‍വകലാശാലയില്‍ പ്രവേശനം നേടിയത്. കഴിഞ്ഞ ഒക്ടോബര്‍ 30നായിരുന്നു സംഭവം. കാമ്പസിനടുത്ത തെരുവില്‍ വെച്ച് പുലര്‍ച്ചെയാണ് ഹുസൈന്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹുസൈന്‍ അടുത്തദിവസം മരിച്ചു. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം പ്രവഹിക്കുന്ന നിലയിലാണ് ആശുപത്രിയിലത്തെിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മസ്തിഷ്കത്തിന് ഏറ്റ മാരകമായ ക്ഷതമാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടുമാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ വ്യാഴാഴ്ച മിനസോട്ടയില്‍ നിന്നുള്ള കല്ലന്‍ ഓസ്ബണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വംശീയ വിദ്വേഷം കാരണമുള്ള ആക്രമണമല്ളെന്നാണ് ഒൗദ്യോഗിക വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.