ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ നജ്റാൻ പ്രതിനിധികളായ നഴ്സുമാരുമായി ആശയവിനിമയം നടത്തിയപ്പോൾ
നജ്റാൻ: നജ്റാനിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പ്രദേശത്തെ വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധികളായ മലയാളി നഴ്സുമാരുമായി ആശയവിനിമയം നടത്തി.
ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ആമുഖപ്രഭാഷണം നടത്തി. സൗദിയിലെ നഴ്സുമാരുടെ പ്രവർത്തനങ്ങൾ അദ്ദേഹം പ്രകീർത്തിച്ചു. കോമേഴ്സ് കോൺസുൽ ഹംന മറിയം ചർച്ച നിയന്ത്രിച്ചു. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ മക്ക കോഓഡിനേറ്ററും സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗവുമായ മുഹമ്മദ് ഷമീം, നജ്റാൻ കോഓഡിനേറ്റർ അബൂബക്കർ അലി, ജിമ്മി ജോസഫ്, സന്തോഷ് കുമാർ, അനു വർഗീസ്, ആഷി മോഹൻ, അനു അന്നമ്മ മാത്യു, ജീത്തു സൂസൻ ചെറിയാൻ, ശ്രുതി, കൊച്ചുറാണി ജോസഫ്, ദീന അന്ന രാജു, ത്രേസ്യാമ്മ ഷിബു, ലാവണ്യ, സിമി തോമസ്, മിനിമോൾ തോമസ്, ജുബിന മോൾ ചാക്കോ, അശ്വതി അശോക്, ചില്ല സുനിത ദേവി എന്നിവർ സംബന്ധിച്ചു. സൗദിയിലെ നഴ്സുമാർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പരിഹാരത്തിന് ശ്രമം നടത്തുമെന്ന് അംബാസഡർ ഉറപ്പുനൽകുകയും ചെയ്തു.
നഴ്സുമാർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണുന്നതിനായി സൗദിയിലെ വിവിധ പ്രോവിൻസുകളിൽ യു.എൻ.എ പ്രതിനിധിസംഘം ഉടൻ സന്ദർശനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.