പ്രേംകുമാർ പരമേശ്വരൻ (പ്രസി.), ഷാജഹാൻ തൊടിയൂർ (സെക്ര.), മനു പത്തനംതിട്ട (ട്രഷ.)
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയക്ക് കീഴിൽ ആറാമത് യൂനിറ്റ് രൂപവത്കരിച്ചു. റിയാദിൽനിന്നും 80 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇസ്ദിഹാറിൽ ഉമ്മുൽ ഹമാം ഏരിയക്ക് കീഴിലായാണ് യൂനിറ്റ് രൂപവത്കരിച്ചത്. ഏരിയ പ്രസിഡന്റ് ബിജു ഗോപിയുടെ അധ്യക്ഷതയിൽ നടന്ന രൂപവത്കരണ കൺവെൻഷൻ കേന്ദ്ര പ്രസിഡന്റ് സെബിൻ ഇക്ബാൽ ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് യൂനിറ്റ് നിർവാഹക സമിതി പാനൽ അവതരിപ്പിക്കുകയും രക്ഷാധികാരി സെക്രട്ടറി ഷാജു ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു. പ്രേംകുമാർ പരമേശ്വരൻ (പ്രസി.), ഷാജഹാൻ തൊടിയൂർ (സെക്ര.), മനു പത്തനംതിട്ട (ട്രഷ.) എന്നിവരാണ് ഭാരവാഹികൾ. അംഗങ്ങളുടെ സംശയങ്ങൾക്ക് കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം മറുപടി നൽകി.
ട്രഷറർ ജോസഫ് ഷാജി, ജോയന്റ് സെക്രട്ടറി സുനിൽ കുമാർ, വൈസ് പ്രസിഡന്റ് രജീഷ് പിണറായി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പ്രദീപ് കൊട്ടാരത്തിൽ, ലിപിൻ പശുപതി, ബിജു തായമ്പത്ത്, ഷാജി റസാഖ്, ഉമ്മുൽ ഹമാം ഏരിയ ട്രഷറർ പി. സുരേഷ്, ഏരിയ ജോയന്റ് സെക്രട്ടറി കരീം അമ്പലപ്പാറ, ഏരിയ രക്ഷാധികാരി സമിതി അംഗം എം.പി. ജയരാജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുസലാം, അഷറഫ്, അനിൽകുമാർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും യൂനിറ്റ് സെക്രട്ടറി ഷാജി തൊടിയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.