ജിദ്ദ: മലയാളി ഉംറ തീർഥാടകരെ ട്രാവല്‍സ് ഉടമ മടക്ക ടിക്കറ്റ് നല്‍കാതെ കബളിപ്പിച്ച സംഭവത്തിൽ അനിശ്ചിതത്വം തുടരുന്നു. ഉംറ തീര്‍ഥാടകരുടെ നാട്ടിലേക്കുള്ള മടക്കത്തിെൻറ കാര്യത്തിൽ തീരുമാനമായില്ല. പാസ്പോര്‍ട്ട് കൈവശം ഇല്ലാത്തതിനാല്‍ സ്വന്തമായി ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് പോകാനുള്ള സാഹചര്യവും ഇവര്‍ക്ക് ലഭ്യമല്ല. അതേ സമയം ട്രാവല്‍സ് ഉടമയുടെ പിതാവ് മക്കയില്‍ പ്രശ്ന പരിഹാരത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്.
മലപ്പുറം വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ഉംറ നിര്‍വഹിക്കാനെത്തിയ തീര്‍ഥാടകരാണ് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ലഭിക്കാതെ ദുരിതത്തിലായത്. ജൂണ്‍ 19^ന് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന 15 പേരുടെ ടിക്കറ്റ് നല്‍കാതെ ട്രാവല്‍സ് ഉടമ മുനീര്‍ തങ്ങള്‍ സ്ഥാപനം അടച്ചുപൂട്ടി മുങ്ങി എന്നാണ് തീർഥാടകരുടെ പരാതി. 38 പേരുള്ള ഈ ഗ്രൂപ്പില്‍ മുഴുവന്‍ പേരുടെയും വിസ കാലാവധി ജൂലൈ രണ്ടിന് അവസാനിക്കും. അതിന് മുമ്പായി പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മുനീര്‍ തങ്ങളുടെ പിതാവ് ഉംറ സർവീസ് സ്ഥാപന അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചതായാണ് വിവരം. തീര്‍ഥാടകര്‍ താമസിക്കുന്നകെട്ടിടത്തിെൻറ വാടകയും ഭക്ഷണം വിതരണം ചെയ്ത വകയില്‍ ലഭിക്കേണ്ട പതിമൂന്ന് ലക്ഷം രൂപയും കിട്ടാത്തതിനാല്‍ കെട്ടിട ഉടമ തീര്‍ഥാടകരുടെ പാസ്പോര്‍ട്ട് പിടിച്ചു വെച്ചിരിക്കുകയാണ്. ഇത് തിരിച്ചുവാങ്ങാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
ഒരുതീര്‍ഥാടകയുടെ വിസ കാലാവധി ചൊവ്വാഴ്ച അവസനിക്കും. അതിന് മുമ്പായി അവരെ നാട്ടിലേക്ക് അയക്കാനുള്ള ഇടപെടലും ആരംഭിച്ചിട്ടുണ്ട്. സംഭവം വാര്‍ത്തയായതോടെ നിലവിലെ ഹോട്ടലിലെ താമസത്തിന് തടസ്സങ്ങള്‍ ഇല്ലെന്നാണ് തീര്‍ഥാടകര്‍പ റയുന്നത്. ഭക്ഷണം ഉള്‍പ്പെടെ സൗകര്യങ്ങളും ലഭ്യമാണ്. അതേ സമയം ട്രാവല്‍സ് ഉടമയായ മുനീര്‍ തങ്ങളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വിമാന ടിക്കറ്റ് വാങ്ങിയ വകയില്‍ നാട്ടിലെ ട്രാവല്‍സുകള്‍ക്കും ഇയാള്‍ വലിയ തുക നല്‍കാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.