ത്വാഇഫ്: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി ത്വാഇഫിൽ മരിച്ചു. തിരുവനന്തപുരം പൂന്തറ മാണിക്യവിളാകം സ്വദേശി അബ്ദുല ്‍ അസീസ് മന്‍സില്‍ അബ്ദുറഹ്മാനാണ് (76) മരിച്ചത്. ഇൗ മാസം 10നാണ് സ്വകാര്യഗ്രൂപ് വഴി ഭാര്യ ആയിഷ ബീവിയോടൊപ്പം ഉംറ നിര ്‍വിഹിക്കാനെത്തിയത്.
കഴിഞ്ഞ ദിവസം ത്വാഇഫ് സന്ദര്‍ശനത്തിനിടെ ഇഹ്‌റാം ചെയ്യാൻ ത്വാഇഫ് മീഖാത്തിലേക്കുള്ള യാത്രയില്‍ ബസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിെച്ചങ്കിലും അന്ത്യം സംഭവിച്ചു.
മക്കള്‍: നിസാമുദ്ദീന്‍, കബീര്‍, അബ്ദുല്‍ഹക്കീം, സുബെദ, സാജിദ, സലീന, അഫ്‌സിന, ജാസിം. മരുമക്കള്‍: അബ്ദുറഹ്മാൻ, ആരിഫ്, നവാസ്, ഷാനവാസ്, മുസ്തഫ, ഷബില, സുബൈദ, റൈഹാനത്ത്. മക്കയില്‍ ഖബറടക്കും. നിയമസഹായത്തിന് കെ.എം.സി.സി നേതാക്കളായ മുഹമ്മദ് സാലിഹ്, മുജീബ് പുക്കോട്ടൂർ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.