ഉംറ സീസൺ ജൂലൈ 30 മുതൽ; വിസ അപേക്ഷ സ്വീകരിച്ചു തുടങ്ങി

ജിദ്ദ: വിവിധ രാജ്യങ്ങളിൽ നിന്ന്​ ഉംറ വിസയ്​ക്കുള്ള അപേക്ഷ സൗദി അറേബ്യ സ്വീകരിച്ചു തുടങ്ങി. ഈ വർഷത്തെ ഉംറ സീസൺ ജൂലൈ 30ന്​ ആരംഭിക്കുമെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കി. വിദേശ തീർഥാടകർക്ക്​ വിസ നടപടികൾക്കാവശ്യമായ നിബന്ധനകൾ സംബന്ധിച്ച വിവരങ്ങൾ ഒൗദ്യോഗിക വെബ്​സൈറ്റ്​ വഴി കാണാനാകും. ആഭ്യന്തര തീർഥാടകർക്കും ജൂലൈ 30 മുതലാണ് ഉംറക്ക് അനുമതി.

'ഇഅ്​തമർനാ' ആപ്ലിക്കേഷൻ വഴിയാണ്​ പെർമിറ്റ്​ നേടാനാകുക. വിദേശ ഏജൻസികൾക്കുള്ള വ്യവസ്ഥകളും ഹജ്ജ്​ ഉംറ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. കോവിഡിനെതിരെ പ്രതിരോധ ആരോഗ്യ നടപടികൾ നിർണ്ണയിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായും അധികാരികളുമായും ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി​.

സൗദി അറേബ്യ അംഗീകരിച്ച കോവിഡ്​ വാക്​സിൻ നിശ്ചിത ഡോസ് എടുക്കണം, തീർഥാടക​െൻറ രാജ്യത്തെ ഔദ്യോഗിക അധികാരികൾ സാക്ഷ്യപ്പെടുത്തിയ പ്രതിരോധ കുത്തിവയ്പ്പ്​ സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം​, വിവരങ്ങൾ സത്യമാണെന്ന്​ സാക്ഷ്യപ്പെടുത്തണം എന്നിവയാണ് ​ആരോഗ്യ മുൻകരുതൽ നിബന്ധനകൾ.

Tags:    
News Summary - Umrah season from July 30; Accepting visa applications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.