ജിദ്ദ: ഉംറ തീർഥാടകരുടെ വരവ് ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. പതിവിലും നേരത്തെയാണ് ഇത്തവണ തീർഥാടനം തുടങ്ങിയത്. വിഷൻ 2030^െൻറ ഭാഗമായി കൂടുതൽ തീർഥാടകർക്ക് അവസരമൊരുക്കുക ലക്ഷ്യമിട്ടാണ് തീർഥാടകരുടെ വരവ് നേരത്തെ ആരംഭിച്ചിരിക്കുന്നത്.
ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര പൂർണമായ ശേഷമാണ് സാധാരണ ഉംറ സീസൺ തുടങ്ങാറുള്ളത്. കഴിഞ്ഞ വർഷവും ഉംറ സീസൺ നേരത്തെ തുടങ്ങിയിരുന്നു. കഴിഞ്ഞ ശവ്വാലിലാണ് സീസൺ അവസാനിച്ചത്. അന്നു മുതൽ പുതിയ ഉംറ സീസണുള്ള ഒരുക്കങ്ങൾ ഹജ്ജ് ഉംറ കാര്യാലയത്തിനു കീഴിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 6.7 ദശലക്ഷം പേരാണ് ഉംറക്കെത്തിയത്. ഇത്തവണ തീർഥാടകരുടെ എണ്ണം കൂടാനാണ് സാധ്യത.
വരും ദിവസങ്ങളിൽ നൂറോളം രാജ്യങ്ങളിൽ നിന്ന് തീർഥാടകരെത്തും. ഇത്രയും രാജ്യങ്ങളിലായി ഏകദേശം 4000 ത്തോളം ഏജൻസികളുണ്ടെന്നാണ് കണക്ക്. മുഹറം മുതൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ വരവ് ആരംഭിക്കുമെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഉംറ സേവന സ്ഥാപനങ്ങളോടും ഏജൻസികളോടും സേവനങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഹജ്ജ്, ഉംറ മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മക്കയിൽ ഹജ്ജ് മന്ത്രാലയ ആസ്ഥാനത്ത് അടുത്തിടെ ചേർന്ന ഹജ്ജ് മന്ത്രാലയ അണ്ടർസെക്രട്ടറിമാരുടെയും ഉപദേഷ്ടാക്കളുടെയും യോഗത്തിൽ ഉംറ സീസണുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഹജ്ജ് മന്ത്രി വ്യക്തമാക്കിയിരുന്നു. വിസ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഇ ട്രാക്ക് സംവിധാനത്തിെൻറ പ്രവർത്തനം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താനും മന്ത്രി നിർദേശിച്ചിരുന്നു. ഒരോ തീർഥാടകനും രാജ്യത്ത് നിന്ന് തിരിച്ചുപോകുേമ്പാൾ ഉംറ നെല്ലാരു ഒാർമയായി മാറണമെന്നും അതിനനുസൃതമായി സേവന രംഗത്ത് അതീവ ശ്രദ്ധയൂന്നണമെന്നും ഉംറ മേഖലയിൽ പ്രവർത്തിക്കുന്നവരോട് മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.