മലപ്പുറം സ്വദേശിയായ ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി കറുത്തേടത്ത് ഉമ്മര്‍ എന്ന കുഞ്ഞാപ്പ(65) യാണ് മരിച്ചത്. ഒരു മാസം മുമ്പ് ഭാര്യക്കൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. ഉംറ കർമങ്ങൾക്ക് ശേഷം ജിദ്ദയിലുള്ള മകള്‍ റിഷാനയുടെയും മരുമകന്‍ ബാസിമിന്റെയും കൂടെ താമസിച്ചു വരികയായിരുന്നു. അടുത്ത മാസം നാലിന് നാട്ടിലേക്ക്

മടങ്ങാനിരിക്കെയാണ് മരണം. ഇദ്ദേഹം നേരത്തെ 30 വര്‍ഷത്തോളം റിയാദില്‍ പ്രവാസിയായിരുന്നു. പരേതനായ അബ്ദുഹാജിയുടെ മകനാണ്. ഭാര്യ: ആറ്റശ്ശേരി ഷാഹിന (മൊറയൂര്‍), മക്കള്‍: റഷീഖ് (ഹൈദരാബാദ്), റിന്‍ഷി (ബംഗളൂരു), റിഷാന (ജിദ്ദ), റയാന്‍.

Tags:    
News Summary - Umrah pilgrim from Malappuram dies in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.