Posted On
date_range Updated On
date_range എറണാകുളം സ്വദേശിയായ ഉംറ തീർഥാടകൻ കുഴഞ്ഞു വീണു മരിച്ചു
മക്ക: ഉംറ നിർവഹിക്കുന്നതിനിടെ മലയാളി തീർഥാടകൻ കുഴഞ്ഞുവീണു മരിച്ചു. എറണാകുളം ആലുവ തോട്ടക്കാട്ടുകര നാലാം വാർഡ് കണിയാംകുന്ന് കണ്ണെത്താം ഒഴുക്കുചാലിൽ സ്വദേശി കൊച്ചുണ്ണിയുടെ മകൻ അബ്ദുൽ കരീം (67) ആണ് മരിച്ചത്.
വാടാനപ്പിള്ളി ഹാഷിമി ഉംറ ഗ്രൂപ്പിൽ ഉംറക്കെത്തിയതായിരുന്നു. ശനിയാഴ്ച്ച രാവിലെ ഉംറ നിർവഹിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഭാര്യ: ബീവി. മക്കൾ: ഷമീർ, ഷക്കീർ, ഷക്കീല. മരുമക്കൾ: ഫവാസ്, സാബിറ. മയ്യിത്ത് മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.