മലപ്പുറം സ്വദേശിനിയായ ഉംറ തീർഥാടക മക്കയിൽ മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനിയായ തീർഥാടക മക്കയിൽ മരിച്ചു. പാണ്ടിക്കാട് ചാത്തങ്ങോട്ടുപുറം നിരന്നപറമ്പിൽ താമസിക്കുന്ന കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂൾ ഉറുദു അധ്യാപിക സുബൈദ (64) ആണ് മരിച്ചത്.

കുടുംബസമേതം ഉംറ നിർവഹിക്കാനെത്തിയ ഇവർക്ക് രണ്ടാഴ്ച മുമ്പ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരണം. കിഴക്കേ വെട്ടിക്കാട്ടിരി പരേതനായ ഏലംകുളവൻ മുഹമ്മദ്‌ എന്ന ചെറിയാപ്പ ഹാജിയുടെ മകളാണ്.

ഭർത്താവ്: കെ. അബ്ദുൽ കരീം (വനിത കോളജ്, വണ്ടൂർ ഹിന്ദി അധ്യാപകൻ). മകൻ: ഫാസിൽ. ഭർത്താവും മകനും മക്കയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Umrah pilgrim died in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.