Posted On
date_range Updated On
date_range ഉംറ ബുക്കിങ് ഈ മാസം 19ന് ആരംഭിക്കും
ബുറൈദ: ഇക്കൊല്ലത്തെ ഹജ്ജിന് ശേഷമുള്ള ഉംറ ഓൺലൈൻ ബുക്കിങ് ജൂലൈ 19 ന് ആരംഭിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. അതുവരെ രാജ്യത്ത് തങ്ങുന്ന ഹജ്ജ് തീർത്ഥാടകർക്ക് മാത്രമാണ് ഉംറക്ക് അനുമതി ലഭിക്കുക. ഹാജിമാർ രാജ്യം വിടുന്നതുവരെ മസ്ജിദുൽ ഹറാമിൽ അധിക തിരക്ക് ഒഴിവാക്കുന്നതിന്റെ കൂടി ഭാഗമാണ് പുതിയ തീരുമാനം.
തഷ് രീക്ക് മൂന്നാം ദിനമായ ചൊവ്വാഴ്ച മിനായിലെ ജംറയിൽ കല്ലേറ് പൂർത്തിയാക്കിയ ഹാജിമാർ കഅബയിൽ വിടവാങ്ങൽ ത്വവാഫ് നിർവഹിച്ചതോടെ ഹജ്ജ് ചടങ്ങുകൾക്ക് പരിസമാപ്തിയായി. മദീന സന്ദർശനം നടത്താത്ത തീർത്ഥാടകർ പ്രവാചക നഗരിയിലേക്കും മറ്റുള്ളവർ തങ്ങളുടെ നാടുകളിലേക്കും തിരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.