തൃക്കാക്കരയിൽ ചരിത്ര വിജയം നേടിയ ഉമാ തോമസിനെ പ്രവാസികൾക്ക് വേണ്ടി ജിദ്ദ ഒ.ഐ.സി.സി പ്രസിഡന്റ് കെ.ടി.എ മുനീർ ബൊക്കെ നൽകി അഭിനന്ദിക്കുന്നു.

പ്രവാസികൾക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തി ഉമ തോമസ്; അഭിനന്ദന ബൊക്കെ നൽകി ജിദ്ദ ഒ.ഐ.സി.സി

ജിദ്ദ: തൃക്കാക്കരയിൽ മിന്നും വിജയത്തിലെത്തിച്ചതിൽ പ്രവാസികൾക്ക് പ്രത്യേക നന്ദി പറയുന്നതായും ജിദ്ദ ഒ.ഐ.സി.സി അടക്കം വിദേശത്തെ നിരവധി പ്രവാസ യു.ഡി.എഫ് അനുകൂല സംഘടനകൾ സമാനതകളില്ലാത്ത പ്രവർത്തനമാണ് കാഴ്ച വെച്ചതെന്നും ഉമ തോമസ് പറഞ്ഞു. ചരിത്ര വിജയം നേടിയ ഉമ തോമസിനെ സന്ദർശിച്ച് ഒ.ഐ.സി.സി സൗദി വെസ്റ്റേൻ റീജിയനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ അഭിനന്ദനമർപ്പിച്ച് നൽകിയ ബൊക്കെ സ്വികരിച്ചു സംസാരിക്കുകയായിരുന്നു അവർ.

പ്രവാസികളോട് വഞ്ചനാത്മകമായ നിലപാടുകൾ സ്വികരിച്ച പിണറായി സർക്കാരിനുള്ള ശക്തമായ താക്കീതുകൂടിയാണ് ഈ വിജയമെന്നും അഹകാരത്തിനും ധാർഷ്ടയത്തിനും അറുതി വരുത്തി ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകണമെന്നും കെ.ടി.എ മുനീർ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തങ്ങളിൽ ജിദ്ദ ഒ.ഐ.സി.സിയുടെ 20 ഓളം പ്രവർത്തകരാണ് തൃക്കാക്കരയിൽ ഗൃഹസന്ദർശനവും മറ്റു പരിപാടികളും സംഘടിപ്പിച്ചത്. സൗദിയിലെ പ്രവാസി കുടുംബങ്ങളുടെ വീടുകളിൽ പ്രത്യേക സന്ദർശനം നടത്തി അവിടെയുള്ളവരുമായി ടെലിഫോണിൽ ബന്ധപെടുത്തിയും കുടുംബയോഗങ്ങളിൽ പങ്കെടുത്തു വാട്സാപ്പ് ഗ്രുപ്പുകൾ രൂപീകരിച്ചും പ്രവർത്തനം നടത്തിയതായി മുനീർ പറഞ്ഞു.

മുസ്തഫ മമ്പാട്, സിറാജ് കൊച്ചിൻ, മുഹമ്മദ് നിസാർ കറുകപാടത്ത്, ജിംഷാദ് വണ്ടൂർ, സി.ടി ഗഫൂർ, നിസാർ അമ്പലപ്പുഴ, സലിം കൂട്ടേരി, പാനങ്ങാടൻ കുഞ്ഞാൻ, നിസാം എന്നിവർ ഉമ തോമസിനെ അഭിനന്ദിക്കുവാൻ അവരുടെ വീട്ടിൽ സന്നിഹിതരായിരുന്നു.

Tags:    
News Summary - Uma Thomas expressed special thanks to the expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.