യു.എഫ്.സി സാരി സൂപർ കപ്പ് ഫുട്ബാൾ ടൂർണമെൻറ് അസദ് അലിഷാ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: യുനൈറ്റഡ് എഫ്.സി റിയാദ് സംഘടിപ്പിക്കുന്ന സാരി സൂപർ കപ്പ് ഫുട്ബാൾ സെമിഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച റിയാദ് ഇസ്കാൻ ഗ്രൗണ്ടിൽ നടക്കും. ആദ്യ ദിനത്തിൽ നടന്ന മത്സരത്തിൽനിന്ന് റെയിൻബോ സുലൈ എഫ്.സി, അസീസിയ സോക്കർ ബ്ലാസ്റ്റേഴ്‌സ്, ഐ.എഫ്.എഫ് എഫ്.സി, ലാന്റേൺ എഫ്.സി എന്നിവർ സെമി ഫൈനലിലേക്ക് യോഗ്യത നേടി.
റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെ നടക്കുന്ന ടൂർണമെൻറ് സാരി ഹെഡ് ഓഫ് ഗ്രോത്ത് മാനേജർ അസദ് അലിഷാ ഉദ്ഘാടനം ചെയ്തു. സാരി പെർഫോമൻസ് മാനേജർ ഷഫീഖ് വാളക്കുണ്ടിൽ, ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ബാബു മഞ്ചേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അലി കൊളത്തിക്കൽ, മുസ്തഫ കവ്വായി, സൈഫു കരുളായി, നൗഷാദ് ചക്കാല, കുട്ടി വല്ലപ്പുഴ, ഹെൻറി തോമസ്, ജാനിസ് ബഫാന, ഫാഹിദ് നീലാഞ്ചേരി, നബീൽ പാഴൂർ, ശരീഫ് കാളികാവ്, കരീം പയ്യനാട്, മൻസൂർ തിരൂർ, ശകീൽ തിരൂർക്കാട്, ചെറിയാപ്പു, നവാസ് കണ്ണൂർ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ വിഷ്‌ണു (റെയിൻബോ), സുഹൈൽ (ബ്ലാസ്റ്റേഴ്‌സ്), അബ്‌ദുറഹ്‌മാൻ (ഐ.എഫ്.എഫ്), ഫെസ്ബിൽ (ലാന്റേൺ) എന്നിവർക്ക് അബ്‌ദു കരുവാരക്കുണ്ട്, മുഷ്‌താഖ്, ശൗലിക്, മജീദ് ബക്‌സർ, ശരത്, ഷബീർ, ഹകീം, അസ്ഹർ, ഉമർ, ബാവ ഇരുമ്പുഴി, സാഹിർ എന്നിവർ സമ്മാനിച്ചു. കളികൾ നൗഷാദ് കോട്ടക്കൽ, ജാഫർ ചെറുകര എന്നിവരുടെ സഹായത്തോടെ സൗദി ബി ഡിവിഷൻ റഫറിങ് പാനൽ മത്സരങ്ങൾ നിയന്ത്രിച്ചു. ഫൈസൽ പാഴൂർ, പ്രജീഷ് വിളയിൽ എന്നിവർ ടൂർണമെൻറ് ടെക്‌നിക്കൽ വിങ് കൈകാര്യം ചെയ്‌തു. അഷ്‌റഫ്, അസ്‌കർ അക്കായി, സവാദ് വല്ലപ്പുഴ, മൻസൂർ പൂക്കുളത്തൂർ, മുഷ്‌താഖ്, സഫർ, ശബീബ്, യഹ്‌യ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.