യുനൈറ്റഡ് എഫ്.സിയും ഹാഫ് ലൈറ്റ് എഫ്.സിയും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ പാർട്ടി
റിയാദ്: യുനൈറ്റഡ് എഫ്.സിയും ഹാഫ് ലൈറ്റ് എഫ്.സിയും സംയുക്തമായി ഇഫ്താർ പാർട്ടി സംഘടിപ്പിച്ചു. ബത്ഹയിലെ ഗുറാബിയിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു. ജാഫർ ചെറുകരയുടെ സ്വാഗതവും മൻസൂർ പകര നന്ദിയും പറഞ്ഞു. മജീദ് ബക്സർ, അബ്ദു കരുവാരക്കുണ്ട്, അസ്ഹർ വള്ളുവമ്പ്രം, നൗഷാദ് ഇന്ത്യനൂർ എന്നിവർ റമദാൻ പ്രഭാഷണം നടത്തി.
ചെറിയാപ്പു മേൽമുറി, ഹകീം, ജാനിസ് പൊന്മള, ജസീം, റഫ്സാൻ കുരുണിയൻ, ഷബീർ, ശൗലിഖ്, ബാവ ഇരുമ്പുഴി, അനീസ് പാഞ്ചോല, ഫൈസൽ പാഴൂർ, അൻസാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇഫ്താർ വിരുന്നിനായി യുഎഫ്.സി ഫാമിലിയിലെ സ്ത്രീകൾ തയാറാക്കിയ വിപുലമായ ഭക്ഷണവിഭവങ്ങളാണ് വിളമ്പിയത്.
പരിപാടിയിൽ, റമദാനിലെ ചാരിറ്റി പ്രവർത്തനങ്ങളുടെ പ്രാധാന്യം ചർച്ചയായതോടൊപ്പം, ഓരോരുത്തരും കുടുംബത്തെയും സുഹൃത്തുക്കളെയും പ്രത്യേക പരിഗണനയോടെ കാണണമെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു. യു.എഫ്.സി ഫുട്ബാൾ ക്ലബ് സമാഹരിച്ച സഹായധനം നാട്ടിലെ ഒരു ചികിത്സാ ഫണ്ടിലേക്ക് നൽകാനായത് എല്ലാവർക്കും സന്തോഷം നൽകുന്ന നേട്ടമാണെന്നും അതിൽ പങ്കെടുത്ത എല്ലാ കൂട്ടായ്മ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.