ജിദ്ദയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം
ജിദ്ദ: വെള്ളിയാഴ്ച പുലർച്ച ജിദ്ദ നഗരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നഗരത്തിന് തെക്ക് സനാബിൽ പാലത്തിന് മുമ്പ് തീരദേശ റോഡിലുണ്ടായ വാഹനാപകടത്തിലാണ് ജീവഹാനി സംഭവിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചയാണ് കാറിടിച്ച് അപകടമുണ്ടായതെന്ന് ജിദ്ദ റെഡ്ക്രസൻറ് വക്താവ് അബ്ദുല്ല അഹ്മദ് അബൂസൈദ് വ്യക്തമാക്കി.
വിവരമറിഞ്ഞ ഉടനെ നാല് യൂനിറ്റ് ആംബുലൻസ് സംഘം സ്ഥലത്തെത്തി. രണ്ടു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. സിവിൽ ഡിഫൻസും ട്രാഫിക് വിഭാഗവും സംഭവസ്ഥലത്ത് എത്തിയിരുന്നുവെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.