ബീഷ-അൽജഅ്ബ റോഡിലെ വാഹനാപകടം 

വാഹനം ഒട്ടകത്തെയിടിച്ച് രണ്ടു മരണം

ബീഷ: ഒട്ടകവുമായി ഇടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. തെക്കൻ പ്രവിശ്യയിലെ ബീഷ-അൽജഅ്ബ റോഡിലാണ് സംഭവം. ജി.എം.സി വാനിൽ സഞ്ചരിച്ചവരാണ് അപകടത്തിൽപ്പെട്ടത്.

ഒട്ടകവുമായി കൂട്ടിയിടിച്ച ശേഷം വാഹനം ദിശമാറി മറ്റൊരു ട്രാക്കിൽ വന്ന ട്രക്കുമായി ഇടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ്, പൊലീസ്, റെഡ്ക്രസൻറ്, ട്രാഫിക് ഉദ്യോഗസ്ഥരാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.പരിക്കേറ്റവരെ ബീഷ കിങ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Two killed after vehicle hits camel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.