ജിദ്ദ: താൻസാനിയയിലെ സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയക്കും തുടർ ചികിത്സകൾക്കുമായി സൗദിയിലേക്ക് െകാണ്ടുവരുന്നു. കുട്ടികളെയും മാതാപിതാക്കളെയും പ്രത്യേകവിമാനത്തിൽ റിയാദിൽ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ താൻസാനിയയിലെ സൗദി എംബസി പൂർത്തിയാക്കി. തലസ്ഥാനമായ ദാറുസ്സലാമിലെ നാഷനൽ ഹോസ്പിറ്റലിൽ നിന്നാണ് ഇവരെ റിയാദിലെത്തിക്കുക. കുട്ടികളുടെ ശസ്ത്രക്രിയയും തുടർ ചികിത്സയും സൗദി അറേബ്യയുടെ ചെലവിലാണ് നടത്തുക. സൗദി അറേബ്യയുടെ ഇൗ ഉദാരസമീപനത്തെ താൻസാനിയൻ സർക്കാർ പ്രകീർത്തിച്ചു.
സൗദി എംബസി പ്രതിനിധികൾ യാത്രയുടെ ഒരുക്കങ്ങൾ സംബന്ധിച്ച ചർച്ചകൾക്കായി ഇന്നലെ ദാറുസ്സലാം നാഷനൽ ഹോസ്പിറ്റൽ സന്ദർശിച്ചിരുന്നു. ആശുപത്രി ഡയറക്ടർ ഡോ. ലോറൻസ് മുസിരുവുമായും കുട്ടികളുടെ മാതാവുമായും സംഘം ചർച്ച നടത്തി. ആവശ്യമായ മെഡിക്കൽ റിപ്പോർട്ടുകളും മറ്റും ആശുപത്രി അധികൃതരിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ തന്നെ കുട്ടികളെ റിയാദിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.