ട്രി​പ 10ാം വാ​ർ​ഷി​കം ‘പ​ത്ത​ര​മാ​റ്റി’​ന്​ നേ​തൃ​ത്വം ന​ൽ​കി​യ സം​ഘാ​ട​ക​ർ

10ാം വാർഷികം ‘പത്തരമാറ്റ്’ ആഘോഷിച്ച് ‘ട്രിപ’

ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) 10ാം വാർഷികം ആഘോഷിച്ചു. പിന്നണി ഗായകരായ ജാസി ഗിഫ്റ്റ്‌, പ്രദീപ് ബാബു, സുമി അരവിന്ദ്, സിനിമ കോമഡി താരങ്ങളായ നോബി, ബിനു കമാൽ എന്നിവർ നയിച്ച സംഗീത, ഹാസ്യ കലാവിരുന്ന് അരങ്ങേറി.

ദമ്മാം ലിറ്റിൽ സ്റ്റാർസ് കിൻഡർ ഗാർട്ടനിലെ കുഞ്ഞുഗായകർ ദേശഭക്തിഗാനം അവതരിപ്പിച്ചു. ട്രിപയുടെ വനിത വിഭാഗം ജോ. സെക്രട്ടറി ജെസി നിസാം ചിട്ടപ്പെടുത്തിയ നൃത്തം ട്രിപയുടെ കുട്ടികൾ അവതരിപ്പിച്ചു.

നൃത്താധ്യാപകരായ കാർത്തിക രാകേഷ്, സരിത നിതിൻ എന്നിവരുടെ ശിക്ഷണത്തിൽ കുട്ടികൾ വേദിയിൽ ചുവടുവെച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി രഞ്ജു രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻറ് നിസാം യുസഫ്‌, വനിത വിഭാഗം പ്രസിഡൻറ് നിമ്മി സുരേഷ്, സാമൂഹിക പ്രവർത്തകരായ നാസ് വക്കം, മഞ്ജു മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.

ട്രിപ ചാരിറ്റി കൺവീനറും മേഴ്‌സി കോർപ്സിന്റെ രക്ഷാധികാരിയുമായ എ.ആർ. മാഹിനെ ആദരിച്ചു. കൺവീനർ ഷമീം കാട്ടാക്കട സ്വാഗതവും ട്രഷറർ ഗുലാം ഫൈസൽ നന്ദിയും പറഞ്ഞു. ഷമീം ഖിറാഅത്ത് നടത്തി. വനിത വിഭാഗം ജോ. ട്രഷറർ രാജി അരുണും സോഫിയ ഷാജഹാനും അവതാരകരായി.

Tags:    
News Summary - TRIPA 10th Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.